തമിഴിലെ പ്രശസ്‌ത താരം നിതിഷ് വീര കൊവിഡ് ബാധിച്ച് മരിച്ചു. 45 വയസായിരുന്നു. ദേശീയ അവാർഡ് നേടിയ അസുരൻ ചിത്രത്തിലെ പ്രതിനായക വേഷത്തിലൂടെ ശ്രദ്ധ നേടിയ താരത്തെയാണ് കൊവിഡ് രണ്ടാം തരംഗത്തിൽ നഷ്ടമായത്. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മധുര സ്വദേശിയായ നിതിഷ് വീരക്ക് എട്ടും ഏഴും വയസ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്.
അസുരനിൽ പാണ്ഡിയൻ എന്ന പ്രതിനായകനായി ഗംഭീരപ്രകടനമായിരുന്നു താരം കാഴ്‌ചവച്ചത്. അസുരനെക്കൂടാതെ രജിനികാന്ത് ചിത്രം കാല, വെണ്ണിലാ കബഡി കുഴു, നേട്ര് ഇൻട്ര്, പാടൈ വീരൻ, പേരൻപ്, ഐരാ, നീയ 2 എന്നീ സിനിമകളിലും അഭിനയിച്ചു. പുതുപേട്ടയായിരുന്നു നിതിഷ് വീരയുടെ ആദ്യ ചിത്രം. വിജയ് സേതുപതിയുടെ ലാഭം ആണ് നിതിഷ് വീര അവസാനമായി അഭിനയിച്ച ചിത്രം.