ചെന്നൈ:തമിഴ് ഹാസ്യനടൻ നെല്ലൈ ശിവ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. 69 വയസായിരുന്നു. തിരുനെൽവേലിയിലെ വീട്ടിൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. തമിഴ് ചലച്ചിത്രങ്ങളിൽ ഹാസ്യനടനായും സഹതാരമായും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള നെല്ലൈ ശിവ ആൺപാവം എന്ന സിനിമയിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. 1985ലായിരുന്നു ചിത്രത്തിന്‍റെ റിലീസ്. കണ്ണും കണ്ണും, അമ്പാസമുദ്രം അമ്പാനി, സാമി, അൻപേശിവം, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളിൽ നിർണായക കഥാപാത്രങ്ങൾ ചെയ്തു.
തമിഴ് നടൻ നെല്ലൈ ശിവ വിടവാങ്ങി - nellai siva death tamil news
കണ്ണും കണ്ണും, അമ്പാസമുദ്രം അമ്പാനി, സാമി, അൻപേശിവം, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
തമിഴ് നടൻ നെല്ലൈ ശിവ വിടവാങ്ങി
Also Read: ഡെന്നീസ് ജോസഫിന് ജന്മനാടിന്‍റെ അന്ത്യാഞ്ജലി
ത്രിഷയുടെ പരമപാദം വിളയാട്ട് ആണ് താരം അഭിനയിച്ച ഒടുവിലത്തെ സിനിമ. ഇക്കഴിഞ്ഞ മാസമാണ് പരമപാദം വിളയാട്ട് ഒടിടി റിലീസായി പുറത്തിറങ്ങിയത്.