തെന്നിന്ത്യന്‍ നടന്‍ മന്‍സൂര്‍ അലി ഖാന്‍ ആശുപത്രിയില്‍. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് താരത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ഉടന്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നടികര്‍ സംഘം പിആര്‍ഒയും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
നടന്‍ മന്‍സൂര്‍ അലി ഖാന്‍ ആശുപത്രിയില്‍ - മന്‍സൂര്‍ അലി ഖാന്‍ ആശുപത്രിയില്‍
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മന്‍സൂര്‍ അലി ഖാനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Also read:കുഞ്ഞു കവിതകളും, കുന്നോളം ചിന്തയും; ഇന്ന് കുഞ്ഞുണ്ണി മാഷിന്‍റെ ജന്മദിനം
നടന്‍ വിവേകിന്‍റെ മരണത്തെത്തുടര്‍ന്ന് കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമര്‍ശം ഏറെ വിവാദമുണ്ടാക്കിയിരുന്നു. കൊവിഡ് വാക്‌സിനെടുത്തത് മൂലമാണ് വിവേക് മരിച്ചതെന്നാണ് നടന്‍ ആരോപിച്ചത്. സംഭവം വിവാദമായതോടെ വാക്‌സിനെതിരെ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിച്ചു. കൊവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. സത്യം ശിവം സുന്ദരം അടക്കം നിരവധി മലയാളം സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനാണ് മന്‍സൂര്‍ അലി ഖാന്‍.