കേരളം

kerala

ETV Bharat / sitara

'ടെസ്റ്റ് നിര്‍ത്തിയാല്‍ കൊവിഡ് കാണില്ല'; വിചിത്രവാദവുമായി തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍ - Mansoor Ali Khan news

നടന്‍ വിവേകിന് ഹൃദയാഘാതം വന്നത് കൊവിഡ് വാക്‌സിന്‍ എടുത്തതിനാലാണെന്നും മന്‍സൂര്‍ അലി ഖാന്‍ മാധ്യമങ്ങളോട്.

നടന്‍ മന്‍സൂര്‍ അലി ഖാന്‍  നടന്‍ മന്‍സൂര്‍ അലി ഖാന്‍ വാര്‍ത്തകള്‍  മന്‍സൂര്‍ അലി ഖാന്‍ വിവേക്  കൊവിഡ് വാക്‌സില്‍ വിവേക്  മന്‍സൂര്‍ അലി ഖാന്‍ കൊവിഡ് വാക്‌സിന്‍  Tamil actor Mansoor Ali Khan  Tamil actor Mansoor Ali Khan news  Mansoor Ali Khan news  actor Mansoor Ali Khan covid vaccine related news
കൊവിഡ് പരിശോധന നിര്‍ത്തിയാല്‍ രാജ്യം കൊവിഡ് മുക്തമാകുമെന്ന വാദവുമായി തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍

By

Published : Apr 18, 2021, 9:50 PM IST

എന്തിനാണ് ജനങ്ങളെ നിര്‍ബന്ധിച്ച് സര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന വിചിത്ര ചോദ്യവുമായി തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. നടന്‍ വിവേകിന് ഹൃദയാഘാതം വന്നത് കൊവിഡ് വാക്‌സിന്‍ എടുത്തതിനാലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

'എന്തിനാണ് നിര്‍ബന്ധിച്ച്‌ കൊവിഡ് വാക്‌സിന്‍ എടുപ്പിക്കുന്നത്. കുത്തിവെയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കൊവിഡ് വാക്‌സിന്‍ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. ആ നിമിഷം കൊവിഡ് ഇന്ത്യയില്‍ കാണില്ല. മാധ്യമങ്ങള്‍ ജനങ്ങളെ പേടിപ്പിക്കുകയാണ്. താന്‍ മാസ്‌ക് ധരിക്കാറില്ല. തെരുവില്‍ ഭിക്ഷക്കാര്‍ക്കൊപ്പം കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകള്‍ക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്. എനിക്ക് ഒന്നും വന്നില്ലല്ലോ. പുറത്തേക്ക് വിടുന്ന ശ്വാസം മാസ്‌ക് ധരിക്കുന്നത് മൂലം വീണ്ടും ശരീരത്തിലേക്ക് തിരികെ പോവുകയാണ്. ഇത് ശ്വാസകോശത്തിന് കുഴപ്പമല്ലേ? സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കാര്യം നോക്കൂ. ദിവസകൂലിക്ക് പണിയെടുക്കുന്ന അവര്‍ക്ക് കൊവിഡ് ടെസ്റ്റ് എടുത്താല്‍ മാത്രമേ സെറ്റുകളില്‍ പ്രവേശിക്കാന്‍ സാധിക്കൂ, കൊവിഡ് വാക്‌സിന്‍ കുഴപ്പമല്ലെന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു. എങ്കില്‍ കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് 100 കോടി ഇന്‍ഷുറന്‍സ് തരൂ. ഇത് രാഷ്ട്രീയമാണ്. കൊവിഡ് എന്ന് പറഞ്ഞ് ജീവിക്കാന്‍ കഴിയുന്നില്ല. ഓരോ റേഷന്‍ കാര്‍ഡ് ഉടമയ്ക്കും ഒരു ലക്ഷംവച്ച്‌ കൊടുക്ക്. അവര്‍ക്ക് ജീവിക്കണം'. ഇങ്ങനെയായിരുന്നു മന്‍സൂര്‍ അലി ഖാന്‍റെ വിചിത്ര വാദങ്ങള്‍.

കൊവിഡ് വാക്‌സിനേഷന്‍ കാരണമല്ല വിവേകിന് ഹൃദയാഘാതം ഉണ്ടായതെന്ന് താരത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. മന്‍സൂര്‍ അലി ഖാന്‍റെ വാക്കുകള്‍ വൈറലായതോടെ നിരവധി പേര്‍ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. വെള്ളിയാഴ്ച ഹൃദയാഘാതം സംഭവിച്ച നടന്‍ വിവേക്, ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്.

ABOUT THE AUTHOR

...view details