തമിഴ് നടന്‍ ഡോ.സേതുരാമന്‍ അന്തരിച്ചു - Tamil actor-doctor Sethuraman
2013ല്‍ റിലീസ് ചെയ്‌ത 'കണ്ണേ ലഡു തിന്ന ആസയ' എന്ന തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഡോ.സേതുരാമനായിരുന്നു
തമിഴ് നടനും ഡെര്‍മറ്റോളജിസ്റ്റുമായിരുന്ന ഡോ.സേതുരാമന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 36 വയസായിരുന്നു. 2013ല്‍ റിലീസ് ചെയ്‌ത 'കണ്ണേ ലഡു തിന്ന ആസയ' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഡോ.സേതുരാമനായിരുന്നു. ശിവയെന്നായിരുന്നു കഥാപാത്രത്തിന്‍റെ പേര്. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വാലിബ രാജ, സക്ക പോഡു പോഡു രാജ, 50/50 എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചെന്നൈയില്‍ സ്വന്തമായി സി ക്ലിനിക്ക് എന്ന പേരിലുള്ള ത്വക് രോഗ സ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ സുഹൃത്തും ഹാസ്യനടനുമായ സതീഷാണ് മരണവാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്.