കൊവിഡിനെതിരെയുള്ള വാക്‌സിൻ യജ്ഞത്തിൽ ഭാഗമായി തെന്നിന്ത്യൻ നടൻ ആര്യ. താൻ കൊവിഡ് വാകിസിൻ സ്വീകരിച്ചുവെന്ന് ആര്യ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഒപ്പം, എല്ലാവരും വാക്സിൻ എടുക്കണമെന്നും താരം കൂട്ടിച്ചേർത്തു. ആശുപത്രിയിൽ നിന്ന് വാക്സിൻ സ്വീകരിക്കുന്ന ചിത്രവും താരം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
നടി കീർത്തി സുരേഷ്, യോഗി ബാബു, കാർത്തി, വാണി ഭോജൻ, മാളവിക മോഹനൻ, കാജൽ, ജനീലിയ ഡിസൂസ, നയൻതാര, വിഗ്നേഷ് ശിവൻ, സിമ്രാൻ എന്നിവരും നേരത്തെ വാക്സിനേഷനിൽ പങ്കാളികളായിട്ടുണ്ട്.