കേരളം

kerala

ETV Bharat / sitara

കൈതി വില്ലന്‍ നായകനാകുന്ന 'അന്ധഗാര'വും ദീപാവലി റിലീസ് - തമിഴ് സിനിമ അന്ധഗാരം

വി.വിഘ്നരഞ്ജനാണ് സിനിമയുടെ സംവിധായകൻ. സംവിധായകൻ അറ്റ്‌ലിയാണ് അന്ധഗാരം നിര്‍മിക്കുന്നത്.

tamil actor arjun das new movie Andhaghaaram will be released on deepavali  Andhaghaaram will be released on deepavali  arjun das new movie Andhaghaaram  tamil actor arjun das new movie Andhaghaaram  കൈതി വില്ലന്‍ നായകനാകുന്ന 'അന്ധഗാര'വും ദീപാവലി റിലീസ്  ലോകേഷ് കനകരാജ്  അറ്റ്ലി നിര്‍മിച്ച സിനിമകള്‍  നടന്‍ അര്‍ജുന്‍ ദാസ്  തമിഴ് സിനിമ അന്ധഗാരം  അര്‍ജുന്‍ ദാസ് കൈതി സിനിമ
കൈതി വില്ലന്‍ നായകനാകുന്ന 'അന്ധഗാര'വും ദീപാവലി റിലീസ്

By

Published : Oct 24, 2020, 4:25 PM IST

എറണാകുളം: ലോകേഷ് കനകരാജ് കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ കൈതിയില്‍ വില്ലനായി എത്തി ശ്രദ്ധനേടിയ നടനാണ് അര്‍ജുന്‍ ദാസ്. ഇപ്പോള്‍ അര്‍ജുന്‍ നായകനായി എത്തുന്ന പുതിയ സിനിമ അന്ധഗാരം റിലീസിനൊരുങ്ങുകയാണ്. ചിത്രം ദീപാവലിക്ക് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്‌സിലൂടെ പ്രദര്‍ശനത്തിനെത്തും. എ ഫോർ ആപ്പിൾ എന്ന നിർമാണ കമ്പനിയുടെ ബാനറിൽ സംവിധായകൻ അറ്റ്‌ലിയാണ് അന്ധഗാരം നിര്‍മിക്കുന്നത്. പാഷൻ സ്റ്റുഡിയോസും ഓടു പിക്ചേഴ്‌സുമാണ് നിർമാണ പങ്കാളികൾ. നവാഗതനായ വി.വിഘ്നരഞ്ജനാണ് സിനിമയുടെ സംവിധായകൻ. സിനിമയുടെ സ്ട്രീമിങ് അവകാശം ലോക്ക് ഡൗണിന് മുമ്പേ നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയിരുന്നു. നിരവധി സീരിസുകളുടെ തുടർന്നുള്ള റിലീസുകൾ കാരണം അന്ധഗാരത്തിന്‍റെ റിലീസ് നീട്ടിവെക്കുകയായിരുന്നു. വിനോദ് കിഷനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രദീപ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എഡ്വിൻ ഛായാഗ്രാഹണവും സത്യരാജ് നടരാജൻ എഡിറ്റിങും നിർവഹിച്ചിരിക്കുന്നു. ഏപ്രിലില്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു.

ABOUT THE AUTHOR

...view details