കേരളം

kerala

ETV Bharat / sitara

കന്യാസ്ത്രീ സമൂഹത്തിന്‍റെ കഥപറയുന്ന അക്വേറിയം, ട്രെയിലര്‍ എത്തി - AQUARIUM Official Trailer news

ടി. ദീപേഷ് സംവിധാനം ചെയ്‌ത ചിത്രം മെയ് 14ന് ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലെയിലൂടെ റിലീസ് ചെയ്യും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം, എഡിറ്റിങ് അടക്കമുള്ള ജോലികള്‍ പൂര്‍ത്തികരിച്ച സിനിമയായിരുന്നു അക്വേറിയം

T Deepesh Honey Rose Sunny Wayne movie AQUARIUM Official Trailer out now  കന്യാസ്ത്രീ സമൂഹത്തിന്‍റെ കഥപറയുന്ന അക്വേറിയം, ട്രെയിലര്‍ എത്തി  അക്വേറിയം ട്രെയിലര്‍  സണ്ണിവെയ്‌ന്‍ ഹണി റോസ് സിനിമകള്‍  മലയാളം സിനിമ അക്വേറിയം  AQUARIUM Official Trailer out now  AQUARIUM Official Trailer news  Honey Rose Sunny Wayne movie AQUARIUM
കന്യാസ്ത്രീ സമൂഹത്തിന്‍റെ കഥപറയുന്ന അക്വേറിയം, ട്രെയിലര്‍ എത്തി

By

Published : May 8, 2021, 3:40 PM IST

സണ്ണി വെയ്ൻ, ഹണി റോസ്, വി.കെ പ്രകാശ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മലയാള ചിത്രം അക്വേറിയത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്‌തു. ടി. ദീപേഷ് സംവിധാനം ചെയ്‌ത ചിത്രം മെയ് 14ന് ഒടിടി പ്ലാറ്റ്‌ഫോമായ സൈന പ്ലെയിലൂടെ റിലീസ് ചെയ്യും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം, എഡിറ്റിങ് അടക്കമുള്ള ജോലികള്‍ പൂര്‍ത്തികരിച്ച സിനിമയായിരുന്നു അക്വേറിയം. എന്നാല്‍ പലവിധ കാരണങ്ങളാല്‍ സിനിമയെ റിലീസിനെത്തിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ഇപ്പോള്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിന് എത്തുകയാണ്.

ഒരു കന്യാസ്ത്രീ മഠവും അതിനോട് ചേര്‍ന്നുള്ള പള്ളിയും ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്. അവിടെ നടക്കുന്ന ചില അനിഷ്ടസംഭവങ്ങളും മറ്റുമാണ് സിനിമയുടെ പ്രമേയം. ഷാജി കണ്ണമ്പത്താണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഹണി റോസ് കന്യാസ്ത്രിയായും, സണ്ണി വെയ്‌ന്‍ വൈദീകനായും വേഷമിട്ടിരിക്കുന്നു. ഇരുവരുടെ കരിയറിന്‍റെ തുടക്കത്തില്‍ ചിത്രീകരിച്ച സിനിമയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദീഷ് വര്‍മയാണ് സിനിമയുെട ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്‍റേത് തന്നെയാണ് കഥയും. മധു ഗോവിന്ദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ബിജിപാലാണ്.

Also read: പിണറായി സര്‍ക്കാരിന്‍റെ ഭക്ഷ്യക്കിറ്റിനെ അഭിനന്ദിച്ച് പ്രകാശ് രാജ്

ABOUT THE AUTHOR

...view details