ഒരു സാധാരണക്കാരന്‍റെ അസാധാരണ സ്വപ്‌നവുമായി സൂര്യ എത്തുന്നു. സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന 'സൂരറൈ പോട്രി'ലെ ടീസർ പുറത്തിറങ്ങി. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ നായികയായെത്തുന്നത് മലയാളി താരം അപർണ ബാലമുരളിയാണ്.
ഒരു സാധാരണക്കാരന്‍റെ അസാധാരണ സ്വപ്‌നം; സൂര്യയുടെ 'സൂരറൈ പോട്രി'ലെ ടീസറെത്തി - Soorari Pottru teaser
സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന 'സൂരറൈ പോട്രി'ലെ നായിക മലയാളി താരം അപർണ ബാലമുരളിയാണ്.
സൂര്യയുടെ 'സൂരറൈ പോട്രി'ലെ ടീസറെത്തി
സിനിമയുടെ സംവിധായകനൊപ്പം ശാലിനി ഉഷാ ദേവിയും ചേർന്നാണ് സൂരറൈ പോട്രിലെ തിരക്കഥ തയ്യാറാക്കുന്നത്. 2ഡി എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെയും സീഖ്യാ എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെയും ബാനറിൽ സൂര്യയാണ് ചിത്രം നിർമിക്കുന്നത്. ജി.വി പ്രകാശ് സംഗീതം ഒരുക്കുന്നു. ഡോ. മോഹന്‍ ബാബു, പരേഷ് റാവല്‍, ഉർവ്വശി, കരുണാസ്, വിവേക് പ്രസന്ന, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.