കേരളം

kerala

ETV Bharat / sitara

സൂര്യയുടെ ജയ് ഭീം നാളെ ആമസോണ്‍ പ്രൈമില്‍

സൂരറൈ പോട്രിന് ശേഷമുള്ള സൂര്യയുടെ രണ്ടാമത്തെ ഡയറക്‌ട്‌ ഒടിടി റിലീസാണ് ജയ്‌ ഭീം

Surya movie Jai Bhim release tomorrow  സൂര്യയുടെ ജയ് ഭീം നാളെ ആമസോണ്‍ പ്രൈമില്‍  Jai Bhim  Surya  amazon release  entertainment news  entertainment  latest  release
സൂര്യയുടെ ജയ് ഭീം നാളെ ആമസോണ്‍ പ്രൈമില്‍

By

Published : Nov 1, 2021, 8:23 PM IST

ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന സൂര്യയുടെ ഏറ്റവും പുതിയ ചിത്രം ജയ്‌ ഭീം നാളെ ദീപാവലി റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പില്‍. സംവിധായകന്‍ ടി.ജെ ജ്‌ഞാനവേല്‍ ഒരുക്കുന്ന ചിത്രം ഡയറക്‌ട് ഒടിടി റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. സൂരറൈ പോട്രിന് ശേഷമുള്ള സൂര്യയുടെ രണ്ടാമത്തെ ഡയറക്‌ട്‌ ഒടിടി റിലീസാണ് ജയ്‌ ഭീം.

സൂര്യയുടെ 39ാം ചിത്രം കൂടിയാണിത്. ആദിവാസി വിഭാഗത്തിന്‍റെ നീതിക്ക് വേണ്ടി പോരാടുന്ന അഭിഭാഷകന്‍റെ വേഷമാണ് ചിത്രത്തില്‍ സൂര്യയ്‌ക്ക്. കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ സൂര്യയെ കൂടാതെ ലിജോ മോള്‍, രജീഷ വിജയന്‍, പ്രകാശ് രാജ്, രമേശ് എന്നിവരും അണിനിരക്കുന്നു. ഫഹദ് ഫാസില്‍ ചിത്രം മഹേഷിന്‍റെ പ്രതികാരത്തിലൂടെ ശ്രദ്ധേയമായ നടി ലിജോ മോള്‍ പ്രത്യേക വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.

സൂര്യയുടെ തന്നെ ബാനറായ ടൂ ഡി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ നിര്‍മ്മാണത്തില്‍ മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായി ജ്ഞാലവേലാണ് തിരക്കഥയും സംവിധാനവും. എസ്.ആര്‍.കതിര്‍ ഛായാഗ്രഹണവും, ഫിലോമിന്‍ രാജ് എഡിറ്റിംഗും, അന്‍പറിവ് ആക്ഷന്‍ കൊറിയോഗ്രഫിയും, പൂര്‍ണിമ രാമസ്വാമി വസ്‌ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

For All Latest Updates

ABOUT THE AUTHOR

...view details