തെന്നിന്ത്യയിലെ നടിപ്പിന്‍ നായകന്‍ സൂര്യ ശിവകുമാര്‍ നായകനായ ഏറ്റവും പുതിയ ചിത്രം സൂരരൈ പൊട്രും തിയേറ്റര്‍ റിലീസ് ഒഴിവാക്കി ഒടിടി പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 30 മുതല്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുമെന്ന് സൂര്യ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇരുതി സുട്രുവിന് ശേഷം സുധ കൊങര സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്.
തിയേറ്ററിലേക്കില്ല, സൂരാരൈ പൊട്രും ഒടിടി റിലീസ് പ്രഖ്യാപിച്ചു - Suriya's 'Soorarai Pottru'
ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 30 മുതല്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുമെന്ന് സൂര്യ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇരുതി സുട്രുവിന് ശേഷം സുധ കൊങര സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക
എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഗോപിനാഥിന്‍റെ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. ജാക്കി ഷെറോഫ്, മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ജിവി പ്രകാശാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്‍റര്‍ടെയ്ന്‍മെന്‍റും സിഖ്യ എന്‍റര്‍ടെയ്ന്‍മെന്‍റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കാപ്പാനാണ് സൂര്യയുടെതായി അവസാനം റിലീസ് ചെയ്ത ചിത്രം.
വിനായക ചതുര്‍ഥി ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഒടിടി റിലീസ് പ്രഖ്യാപനം സൂര്യ നടത്തിയത്. ഒപ്പം കൊവിഡ് പ്രതിരോധത്തിനായി സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി അഞ്ച് കോടി രൂപ നല്‍കുമെന്നും സൂര്യ അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ താരം പുറത്തുവിട്ടിട്ടില്ല.