ഹൈദരാബാദ്: ലോകത്തെ ഏറ്റവും ജനപ്രിയ വെബ്സൈറ്റായ ഐഎംഡിബിയിൽ ഏറ്റവും കൂടുതൽ റേറ്റിങ് സ്വന്തമാക്കിയ ചിത്രമായി സൂരരൈ പോട്ര്. പ്രേക്ഷകർ ഏറ്റവും കൂടുതൽ റേറ്റിങ് നൽകിയ മൂന്നാമാത്തെ ചിത്രമായാണ് സൂര്യ നായകനായ സൂരരൈ പോട്ര് സ്ഥാനം പിടിച്ചത്.
9.1 റേറ്റിങ്ങുമായി തമിഴ് ചിത്രം മൂന്നാമതെത്തിയപ്പോൾ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത് ഹോളിവുഡ് ചിത്രം ഷാവ്‌ഷാങ്ക് റിഡംപ്ഷൻ (1994), വിഖ്യാത ചിത്രം ദി ഗോഡ്‌ഫാദർ (1972) എന്നിവയാണ്.
സിനിമ- ടെലിവിഷൻ പരിപാടികളെ കുറിച്ചുള്ള വിവരങ്ങൾ, അണിയറപ്രവർത്തകർ, അഭിനേതാക്കൾ ഒപ്പം അവയുടെ റേറ്റിങ് എന്നിവയാണ് പ്രമുഖ സൈറ്റായ ഐഎംഡിബിയിൽ അടങ്ങിയിരിക്കുന്നത്. ദശലക്ഷക്കണക്കിനുള്ള സിനിമകളുടെ വിവരങ്ങളാണ് വെബ്സൈറ്റ് തരുന്നത്. ഇതിലെ 10 പോയിന്‍റ് സ്കെയിലിൽ ഉപഭോക്താക്കളാണ് റേറ്റിങ് അടയാളപ്പെടുത്തുന്നത്.