സൂര്യയും മലയാളികളുടെ പ്രിയതാരം അപർണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം 'സൂരറൈ പോട്രി'ലെ പ്രൊമോ വീഡിയോ പുറത്തിറക്കി. വാലന്‍റൈൻ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്‌ത പ്രൊമോ ഗാനത്തിൽ അപർണയുടെ ബോൾഡൻ ലുക്കും ശ്രദ്ധേയമാകുന്നു. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തിന്‍റെ സംവിധായകൻ സുധാ കൊങ്ങരയാണ്.
ആകാശത്ത് വച്ചൊരു ഓഡിയോ റിലീസ്; വാലന്‍റൈൻ ആഘോഷമാക്കാൻ സൂര്യയും അപർണയും - aparna balamurali
എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തിന്‍റെ സംവിധായകൻ സുധാ കൊങ്ങരയാണ്.
വിമാനവും പറക്കാനുള്ള മോഹവുമൊക്കെ പ്രമോയമാക്കുന്ന സൂരറൈ പോട്രിന്‍റെ പ്രൊമോയുടെ ഓഡിയോ റിലീസ് ആകാശത്ത് വച്ചായിരുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. വിവേകിന്‍റെ വരികൾക്ക് ജി.വി പ്രകാശ് കുമാറാണ് ഈണം പകർന്നിരിക്കുന്നത്.
ഹരീഷ് ശിവരാമകൃഷ്ണൻ സൂരറൈ പോട്രിലെ ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നു. ഡോ. മോഹന്‍ ബാബു, പരേഷ് റാവല്‍, ഉർവ്വശി, കരുണാസ്, വിവേക് പ്രസന്ന, എന്നിവരും സൂരറൈ പോട്രിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. നികേത് ബൊമി റെഡ്ഡിയാണ് ഛായാഗ്രഹണം. 2ഡി എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെയും സീഖ്യാ എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെയും ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ്ങ് നിർവഹിക്കുന്നത് സതീഷ് സൂര്യയാണ്.