ഒടിടി പ്ലാറ്റ്‌ഫോമില്‍ നേരിട്ട് റിലീസ് ചെയ്‌ത വലിയ വിജയമായ സിനിമയാണ് സുധ കൊങര സംവിധാനം ചെയ്‌ത സൂര്യ ചിത്രം സൂരരൈ പോട്ര്. സൂര്യ നായകനായ ചിത്രത്തില്‍ മലയാളി നടി അപര്‍ണ ബാലമുരളിയായിരുന്നു നായിക. സിനിമ ഇപ്പോള്‍ 2021ലെ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഓസ്‌കര്‍ മത്സര വിഭാഗത്തിലേക്ക് വരെ തെരഞ്ഞെടുക്കപ്പെട്ട സിനിമ കൂടിയായിരുന്നു സൂരരൈ പോട്ര്. ഒട്ടേറെ അംഗീകാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു. ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പനോരമ വിഭാഗത്തിലേക്കാണ് സിനിമ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജൂണ്‍ 11 മുതല്‍ ജൂണ്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താനാണ് തീരുമാനം. പ്രതിരോധ നടപടികള്‍ ശക്തമായതുകൊണ്ട് നിയന്ത്രങ്ങള്‍ക്കനുസരിച്ച് ചലച്ചിത്രമേള നടത്തും.
സൂരരൈ പോട്ര് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് - shanghai international film festival 2021 news
ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പനോരമ വിഭാഗത്തിലേക്കാണ് സിനിമ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജൂണ്‍ 11 മുതല്‍ ജൂണ്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താനാണ് തീരുമാനം.
സൂരരൈ പോട്ര് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്
സൂര്യയുടെ 2 ഡി എന്‍റര്‍ടെയ്‌ന്‍മെന്‍റ്, എന്‍റര്‍ടെയ്‌ന്‍മെന്‍റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിച്ചത്. സൂര്യയുടെ 38-ാമത്തെ സിനിമയാണ് ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം. എയര്‍ ഡെക്കാന്‍ വിമാനകമ്പനി സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് സൂരരൈ പോട്ര് ഒരുക്കിയിരിക്കുന്നത്.
Also read: പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കേണ്ട രീതി, പൂജ ഹെഗ്‌ഡെ പറയുന്നു