കേരളം

kerala

ETV Bharat / sitara

അഭിഭാഷക വേഷത്തിൽ സൂര്യ; ജയ് ഭീം ഫസ്റ്റ് ലുക്ക് പോസ്റ്റർ - സൂര്യ

സൂര്യയുടെ കരിയറിലെ 39-ാമത് ചിത്രമാണ് ടി.എസ് ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ജയ് ഭീം

suriya  jai bhim  first look poster  suriya new movie jai bhim first look poster released  അഭിഭാഷകനായി സൂര്യ  ജയ് ഭീം ഫസ്റ്റ് ലുക്ക് പോസ്റ്റർ  ജയ് ഭീം  സൂര്യ  ടി എസ് ജ്ഞാനവേൽ
അഭിഭാഷകനായി സൂര്യ; ജയ് ഭീം ഫസ്റ്റ് ലുക്ക് പോസ്റ്റർ

By

Published : Jul 23, 2021, 7:17 PM IST

പിറന്നാൾ ദിനത്തിൽ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് സൂര്യ. സൂര്യയുടെ കരിയറിലെ 39-ാം ചിത്രത്തിന് ജയ് ഭീം എന്നാണ് പേരിട്ടിരിക്കുന്നത്. ടി.എസ് ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിഷ വിജയനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അഭിഭാഷകന്‍റെ റോളിലാണ് സൂര്യ എത്തുന്നത്.

ആദിവാസി സമൂഹത്തിന്‍റെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന നായകനാണ് ചിത്രത്തിൽ സൂര്യ. ദലിത് മുന്നേറ്റമാണ് ചിത്രത്തിന്‍റെ പ്രമേയം. ജയ് ഭീം വാഴ്ത്തുകൾ എന്ന വരികൾക്കൊപ്പം സംവിധായകൻ പാ രഞ്ജിത്ത് ഫസ്റ്റ് ലുക്ക് ഷെയർ ചെയ്തിട്ടുണ്ട്. ചിത്രത്തിന്‍റെ സംവിധായകൻ ജ്ഞാനവേൽ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Also Read: 'എതർക്കും തുനിന്തവൻ'; മാസ് എന്‍റർടെയ്‌നറുമായി സൂര്യ

സൂര്യ, രജിഷ വിജയൻ എന്നിവർക്കൊപ്പം പ്രകാശ് രാജ്, ലിജോ മോൾ ജോസ്, മണികണ്ഠൻ എന്നിവരും ചിത്രത്തിലുണ്ട്. സൂര്യയുടെ നിർമാണ കമ്പനിയായ ടു ഡി എന്‍റർടെയ്ൻമെന്‍റാണ് ചിത്രം നിർമിക്കുന്നത്.

ABOUT THE AUTHOR

...view details