Suresh Gopi tests positive for Covid 19 : നടന്‍ സുരേഷ് ഗോപിക്ക് കൊവിഡ്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ച താന്‍ ക്വാറന്‍റീനിലാണെന്നും എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും സുരേഷ് ഗോപി ഫേസ്‌ബുക്കില്‍ കുറിച്ചു.
Suresh Gopi's facebook post about Covid: 'മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ ഞാന്‍ ക്വാറന്‍റീനിലാണ്. ചെറിയ ഒരു പനി അല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. ഈ അവസ്ഥയില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കുക. നിങ്ങള്‍ സുരക്ഷിതരായിരിക്കുക.'- സുരേഷ് ഗോപി കുറിച്ചു.
Mammootty tests Covid positive: നേരത്തെ മെഗാസ്‌റ്റാര്‍ മമ്മൂട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ചിത്രീകരണ വേളയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് സിബിഐ 5ന്‍റെ ചിത്രീകരണം താത്‌കാലികമായി നിര്‍ത്തിവച്ചു.