നിയമസഭാ തെരഞ്ഞെടുപ്പടിൽ തൃശൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ടെങ്കിലും തനിക്ക് വോട്ട് ചെയ്തവർക്കും ചെയ്യാത്തവർക്കും നന്ദി അറിയിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. തൃശൂർകാരുകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും എന്നും മുന്നിൽ തന്നെയുണ്ടാകുമെന്നും നടൻ സുരേഷ് ഗോപി ഫേസ്‌ബുക്കിൽ പറഞ്ഞു. മത്സരങ്ങൾ ഒരു പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റും ഒമർ ലുലുവിന്‍റെ കമന്‍റും
"തൃശൂരിന് എന്‍റെ നന്ദി! എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം," സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
-
തൃശൂരിന് എന്‍റെ നന്ദി! എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി! ഏതൊരു...
Posted by Suresh Gopi on Wednesday, 5 May 2021
എന്നാൽ, താരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് 'ഒരു അഡാർ ലവ്' സംവിധായകൻ ഒമർ ലുലു നൽകിയ പ്രതികരണം "സുരേഷേട്ടൻ അടുത്ത തവണ സ്വതന്ത്രനായി മത്സരിക്കൂ, തൃശ്ശൂർ ഞങ്ങൾ തരും," എന്നാണ്.
More Read: തൃശൂരില്‍ വിജയസാധ്യതയില്ല, മത്സര സാധ്യത മാത്രമെന്ന് സുരേഷ് ഗോപി
നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി രണ്ടാം തവണയും തൃശൂരിൽ മത്സരിച്ചപ്പോൾ 40,457 വോട്ടുകളാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. തുടക്കത്തിൽ ലീഡ് ചെയ്തിരുന്നെങ്കിലും വോട്ടെണ്ണലിന്‍റെ അവസാനത്തോട് അടുത്തപ്പോൾ അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി പി. ബാലചന്ദ്രനാണ് തൃശൂരിൽ വിജയിച്ചത്. 44, 263 വോട്ടാണ് ബാലചന്ദ്രന് ലഭിച്ചത്. യുഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരരംഗത്തുണ്ടായിരുന്ന പത്മജ വേണുഗോപാലായിരുന്നു രണ്ടാം സ്ഥാനത്ത്.