Pappan first look poster: സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പന്‍റെ' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ മാസ് ഗെറ്റപ്പിലുള്ള ഫസ്‌റ്റ് ലുക്കാണ് പുറത്തിറങ്ങിയത്. 'പാപ്പന്‍റെ' ഫസ്‌റ്റ് ലുക്കിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ252ാം ചിത്രം കൂടിയാണിത്.
Pappan motion poster: പോസ്‌റ്ററിന് ഒരു മില്യണിലധികം കാഴ്‌ചക്കാരാണ് ലഭിച്ചിരിക്കുന്നത്. ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് താരം ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
Suresh Gopi movie Pappan: ഏറെ നാള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് 'പാപ്പന്‍'. ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ എബ്രഹാം മാത്യു പാപ്പന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന ക്രൈം ത്രില്ലര്‍ ചിത്രമാണിത്.