സുരേഷ് ഗോപിയുടെ മാസ് ആക്ഷൻ എന്‍റർടെയ്‌നർ 'കാവൽ' എന്ന ചിത്രത്തിന്‍റെ സെൻസറിങ് പൂർത്തിയായി. നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം കട്ടുകളില്ലാതെ യു/എ സർട്ടിഫിക്കറ്റ് നേടിയെന്നും ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും നിർമാതാക്കൾ അറിയിച്ചു.
ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ രണ്ട് കാലഘട്ടത്തിന്‍റെ കഥ വിവരിക്കുന്ന ആക്ഷൻ ഫാമിലി ഡ്രാമ ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്. സയാ ഡേവിഡിനൊപ്പം ലാൽ, ഐ.എം. വിജയൻ, അലൻസിയർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, കണ്ണൻ രാജൻ പി. ദേവ്, മുരുകൻ, മുത്തുമണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.