"നീണ്ട ദൂരങ്ങൾ സഞ്ചരിക്കുക. കൈകോർത്തു പിടിച്ചുകൊണ്ട് സ്നേഹിച്ചു കൊണ്ടേയിരിക്കുക." കേരളത്തിൽ ഒരു സർക്കാർ വൃദ്ധസദനത്തില്‍ നടന്ന ആദ്യത്തെ വിവാഹത്തെക്കുറിച്ച് സുരാജ് വെഞ്ഞാറമൂട് പറഞ്ഞ വാക്കുകളാണിത്. പരസ്‌പരം തുണയായിരിക്കാൻ കൊച്ചനിയനും ലക്ഷ്‌മി അമ്മാളും എടുത്ത തീരുമാനത്തെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ താരം അഭിനന്ദിച്ചു.
സ്നേഹിക്കാനും താങ്ങാനാവാനും എന്ത് പ്രായം? കൊച്ചനിയനും ലക്ഷ്‌മി അമ്മാളിനും ആശംസകൾ നേർന്ന് സുരാജ് - Kochaniyan And Lakshmi Ammal wedding
കേരളത്തിൽ ഒരു സർക്കാർ വൃദ്ധസദനത്തില്‍ നടക്കുന്ന ആദ്യത്തെ വിവാഹം, കൊച്ചനിയനും ലക്ഷ്‌മി അമ്മാളിനും നടൻ സുരാജ് വെഞ്ഞാറമൂട് വിവാഹവീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആശംസയറിയിച്ചത്.

നടൻ സുരാജ് വെഞ്ഞാറമൂട്
സമൂഹമാധ്യമങ്ങളും ഇരുവരുടെയും വിവാഹചിത്രങ്ങളും വീഡിയോയും നിറഞ്ഞകയ്യടിയോടെ ഏറ്റെടുത്തിരുന്നു. "ഒറ്റപ്പെട്ട യാത്രകളെ, ഒറ്റമഴയുടെയോ, ഒറ്റവെയിലിന്‍റെയോ ഒരൊറ്റ നിമിഷത്തിന്‍റെ ശൂന്യതയുടെയോ പേടിയിൽ ഉപേക്ഷിച്ചു കളഞ്ഞവരാണ്. സ്നേഹിക്കുവാനും കൂട്ടിരിക്കുവാനും താങ്ങാവാനും കൊതിക്കുന്നവർക്ക് എന്ത് പ്രായം, എന്ത് അവശതകൾ," ഇപ്പോൾ ട്രെന്‍റിലുള്ള ലവ് സ്റ്റോറിയിലെ നായകനും നായികക്കും ആശംസകള്‍ നേര്‍ന്ന് കൊണ്ട് സുരാജ് കുറിച്ചു.