വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതിക്ക് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് സിഐയുമായി വേദി പങ്കിട്ട സുരാജ് വെഞ്ഞാറമൂട് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഹോം ക്വാറന്‍റൈനിലായിരുന്നു. സിഐയുടെ പരിശോധനാഫലം നെഗറ്റീവായതോടെ സിഐയുടെയും സെക്കന്‍ററി കോണ്ടാക്‌ടിലുള്ള സുരാജിന്‍റെയും നിരീക്ഷണ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചു. നിരീക്ഷണത്തിൽ നിന്നും മോചിതരായെങ്കിലും തുടർന്നും ഏഴ് ദിവസം കൂടെ നിരീക്ഷണത്തിൽ കഴിയുമെന്ന് സുരാജ് അറിയിച്ചു. തന്‍റെ സുഖ വിവരങ്ങൾ ഫോണിലൂടെ വിളിച്ച് അന്വേഷിച്ച എല്ലാവരോടും താരം നന്ദി അറിയിച്ചിട്ടുമുണ്ട്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കൽ ചടങ്ങിൽ എസ്ഐക്കൊപ്പം പങ്കെടുത്തവരെ ആണ് നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത്. നിരീക്ഷണ കാലാവധി കഴിഞ്ഞെന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സുരാജ് അറിയിച്ചത്.
നിരീക്ഷണ കാലാവധി അവസാനിച്ചു; നന്ദി അറിയിച്ച് സുരാജ് വെഞ്ഞാറമൂട് - subhiksha keralam
നിരീക്ഷണത്തിൽ നിന്നും മോചിതരായെങ്കിലും തുടർന്നും ഏഴു ദിവസം കൂടെ നിരീക്ഷണത്തിൽ കഴിയുമെന്ന് സുരാജ് അറിയിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കൽ ചടങ്ങിൽ എസ്ഐക്കൊപ്പം പങ്കെടുത്തവരെ ആണ് നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
ഹോം ക്വാറന്‍റൈൻ ആയ വാർത്തയറിഞ്ഞ് നാട്ടിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും, വിദേശത്ത് നിന്നും ഫോണിൽ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്നേഹവും, സൗഹൃദവും, കരുതലും പങ്കുവച്ചവർ നിരവധിയാണ്. വിളിച്ചാൽ ബുദ്ധിമുട്ടാകുമോയെന്ന ധാരണയിൽ മറ്റുതരത്തിൽ കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞവരും ഉണ്ട്. എല്ലാവരുടെയും സ്നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്. നന്ദി പറഞ്ഞ് പിരിയേണ്ടവരല്ലല്ലോ നമ്മളൊക്കെ തമ്മിൽ എന്നത് കൊണ്ട്, ഞാനതിന് തുനിയുന്നില്ല," സുരാജ് കുറിച്ചു