തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും നായിക നായികന്മാരാകുന്ന പുതിയ ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍:മഹത്തായ ഭാരതീയ അടുക്കള'യുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ നടന്‍ പൃഥ്വിരാജാണ് പുറത്തിറക്കിയത്. സുരാജും നിമിഷയും വിവാഹിതരായി മണ്ഡപത്തില്‍ ഇരിക്കുന്ന ഫോട്ടോയാണ് പോസ്റ്ററില്‍ ഉള്ളത്. സാലു.കെ.തോമസാണ് ചിത്രത്തിന്‍റെ ഛായഗ്രാഹകന്‍.
.