കേരളം

kerala

ETV Bharat / sitara

വീട്ടമ്മമാരുടെ മുഖമായി നിമിഷ സജയന്‍; ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ ടീസര്‍ പുറത്തിറങ്ങി - സിനിമ വാര്‍ത്തകള്‍

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ടൊവിനോ ചിത്രത്തിന് ശേഷം ജിയോ ബോബി സംവിധാനം ചെയ്‌ത സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍: മഹത്തായ ഭാരതീയ അടുക്കള

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ടീസര്‍  സുരാജ് വെഞ്ഞാറമൂട് നിമിഷ സജയന്‍ വാര്‍ത്തകള്‍  സുരാജ് വെഞ്ഞാറമൂട് സിനിമ വാര്‍ത്തകള്‍  ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ വാര്‍ത്തകള്‍  ജിയോ ബോബി സിനിമ വാര്‍ത്തകള്‍  Suraj Venjaramoodu Nimisha Sajayan news  The Great Indian Kitchen Official Teaser news  Jeo Baby movie The Great Indian Kitchen news  സിനിമ വാര്‍ത്തകള്‍  cinema news
വീട്ടമ്മമാരുടെ മുഖമായി നിമിഷ സജയന്‍, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ ടീസര്‍ പുറത്തിറങ്ങി

By

Published : Dec 21, 2020, 3:36 PM IST

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും നായിക നായികന്മാരാകുന്ന പുതിയ ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍: മഹത്തായ ഭാരതീയ അടുക്കള'യുടെ ടീസര്‍ പുറത്തിറങ്ങി. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഒരു സാധാരണ കുടുംബത്തെ പശ്ചാത്തലമാക്കി അവതരിപ്പിക്കുന്നു.

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ടൊവിനോ ചിത്രത്തിന് ശേഷം ജിയോ ബോബി സംവിധാനം ചെയ്‌ത സിനിമ കൂടിയാണിത്. ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഭര്‍ത്താവും ഭാര്യയുമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അടുക്കള പുറങ്ങളില്‍ തളച്ചിടുന്ന സ്ത്രീകളെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും കുടുംബങ്ങളിലെ പുരുഷാധിപത്യത്തിനെ കുറിച്ചുമെല്ലാം സിനിമ സംസാരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

സംവിധായകന്‍ തന്നെ രചനയും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു.കെ.തോമസ് ആണ്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍.എസ്.രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എഡിറ്റിങ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ്.എസ്.കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്‌തത് ജിയോ ബേബിയായിരുന്നു.

ABOUT THE AUTHOR

...view details