താൻ സ്ഥിരമായി ഡീസലടിക്കാൻ പോകുന്ന പമ്പിലെ ജീവനക്കാരൻ മലയാള സിനിമയുടെ ഒരു ഭാഗമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ അനുഭവം പങ്കുവയ്ക്കുകയാണ് നടി സുരഭി ലക്ഷ്മി. കാലാപാനി, ഏകലവ്യൻ, ഗോഡ‍്ഫാദർ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളയാളാണ് തനിക്ക് മുൻപിൽ നിൽക്കുന്ന ജീവനക്കാരൻ.
താൻ സിനിമയിലെ ജൂനിയർ ആർടിസ്റ്റാണെന്നും പിന്നീടുള്ള ജീവിതത്തെ കുറിച്ചും പെട്രോൾ പമ്പിലെ ജീവനക്കാരൻ വിവരിക്കുന്ന വീഡിയോയാണ് സുരഭി പങ്കുവച്ചത്.
ആദ്യം ഡീസലിന് എത്രയാണെന്ന് സുരഭി ചോദിക്കുന്നു. പഴയ വിലയ്ക്ക് തരുമോ, താൻ സ്ഥിരം കാണുന്നയാളല്ലേ എന്നും തമാശരൂപേണ സുരഭി ജീവനക്കാരനോട് പറയുന്നു. ഇതോടെ മുഖത്ത് നിന്ന് മാസ്ക് മാറ്റിയ ശേഷം താൻ ഒരു ജൂനിയർ ആർട്ടിസ്റ്റായിരുന്നു എന്ന് ജീവനക്കാരൻ സ്വയം പരിചയപ്പെടുത്തുന്നു.
കാലാപാനിയിലെ വേഷത്തെ കുറിച്ച് പെട്രോൾ പമ്പിലെ ജീവനക്കാരൻ