താടിക്കാരനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുപ്രിയ മേനോൻ - Aadujeevitham
"താടിക്കാരനൊപ്പം," എന്ന കാപ്‌ഷനോടെ സുപ്രിയ മോനോൻ പോസ്റ്റ് ചെയ്‌ത ചിത്രത്തിലെ താടി വളർത്തിയ പൃഥിരാജിന്‍റെ പുതിയ ഗെറ്റപ്പ് ഇതിനോടകം തന്നെ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
‘അയ്യപ്പനും കോശിയും’ ചിത്രത്തിന് ശേഷം പൃഥിരാജ് നേരെ പോയത് സിനിമയിൽ നിന്നും മൂന്ന് മാസത്തെ ഇടവേള എടുത്ത് ‘ആടുജീവിത’ത്തിനായുള്ള തയ്യാറെടുപ്പിലേക്കാണ്. എന്നാൽ, ഒരു മാസം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ചിത്രത്തിൽ നല്ല രീതിയിലുള്ള മാറ്റമാണ് താരത്തിൽ കാണുന്നത്. റിപ്പബ്ലിക്ക് ദിനാശംസകൾ കുറിച്ചുകൊണ്ട് താരത്തിന്‍റെ ഭാര്യ സുപ്രിയ പങ്കുവെച്ച ഇൻസ്റ്റഗ്രാം ചിത്രം ബെന്യാമിൻ എഴുത്തിലൂടെ വിസ്‌മയമാക്കിയ നജീബിലേക്ക് പൃഥി ഏറെക്കുറെ എത്തിയെന്ന് സൂചിപ്പിക്കുന്നു.