കേരളം

kerala

ETV Bharat / sitara

കുഞ്ഞ് ഗാനവുമായി വീണ്ടും അല്ലി; പങ്കുവച്ച് സുപ്രിയ - അല്ലി

ഞങ്ങളുടെ കുഞ്ഞ് എഴുത്തുകാരി വീണ്ടും ഗാനം എഴുതിയിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് സുപ്രിയ അല്ലിയുടെ ഗാനം പങ്കുവച്ചത്.

supriya menon  prithviraj  alankrita  song lyrics  കുഞ്ഞ് ഗാനവുമായി വീണ്ടും അല്ലി  സുപ്രിയ മേനോൻ  പൃഥ്വിരാജ്  അലംകൃത  അല്ലി  ally
കുഞ്ഞ് ഗാനവുമായി വീണ്ടും അല്ലി; പങ്കുവച്ച് സുപ്രിയ

By

Published : Jul 26, 2021, 7:26 AM IST

പൃഥ്വിരാജ് എന്ന താരത്തിനെന്ന പോലെ പൃഥ്വിരാജിന്‍റെ മകൾ അലംകൃത എന്ന അല്ലിക്കും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. മകളുടെ വിശേഷങ്ങൾ പൃഥ്വിരാജും ഭാര്യ സുപ്രിയയും ഇടയ്‌ക്കിടക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ അല്ലി എഴുതിയ ഗാനത്തിന്‍റെ വരികൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് സുപ്രിയ.

ഞങ്ങളുടെ കുഞ്ഞ് എഴുത്തുകാരി വീണ്ടും ഗാനം എഴുതിയിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് സുപ്രിയ അല്ലിയുടെ ഗാനം പങ്കുവച്ചത്. 'ഞങ്ങളുടെ ഭയത്തിൽ നിന്ന് കരകയറാൻ സുഹൃത്തുക്കൾ ഞങ്ങളെ സഹായിക്കുന്നു' എന്നതാണ് അവസാന വരി എന്ന് സുപ്രിയ പറയുന്നു.

Also Read: പൊളി സാനം, താങ്ക്യൂ ലാലേട്ടാ... ലാലേട്ടന് സ്പെഷ്യൽ ചിക്കൻ കറിയുടെ നന്ദി അറിയിച്ച് ജൂഡ് ആന്‍റണി

അല്ലിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിന് കമന്‍റ് ചെയ്തിരിക്കുന്നത്. ഇതിനു മുൻപും അല്ലിയുടെ വരികൾ സുപ്രിയ പങ്കുവച്ചിരുന്നു. മകളുടെ റഫ് നോട്ട് നോക്കിയപ്പോൾ കണ്ട വരികളാണ് അന്ന് സുപ്രിയ പങ്കുവച്ചത്.

ABOUT THE AUTHOR

...view details