രാഷ്ട്രീയ പ്രവേശനം അനുയോജ്യമായ സമയത്തുണ്ടാകുമെന്ന് നടന്‍ രജനികാന്ത് - നടന്‍ രജനീകാന്ത് രാഷ്ട്രീയ പ്രവേശ വാര്‍ത്തകള്‍
രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് നടന്‍ രജനീകാന്ത് പിന്മാറുന്നുവെന്ന് കാണിച്ച് സോഷ്യല്‍മീഡിയകളില്‍ ഒരു കത്ത് പ്രചരിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ നടന്‍ രജനികാന്ത് ട്വിറ്ററിലൂടെ വിശദീകരണം നല്‍കിയിരിക്കുന്നത്
രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് നടന്‍ രജനീകാന്ത് പിന്മാറുന്നുവെന്ന് കാണിച്ച് സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന കത്തില്‍ വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി. കത്ത് എഴുതിയത് താനല്ലെന്നും, എന്നാല്‍ കത്തില്‍ പറയുന്ന ആരോഗ്യപരമായ ബുദ്ധിമുട്ടികള്‍ തനിക്കുണ്ട് എന്നത് ശരിയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വിശദീകരിച്ചു. 'നാല്വര്ഷം മുമ്പ് വൃക്ക മാറ്റിവെച്ചതിനെത്തുടര്ന്നുള്ള ആരോഗ്യപ്രശ്നങ്ങളും കൊവിഡും മൂലം രാഷ്ട്രീയ പ്രവേശനം വേണ്ടെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചു. രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് അനുയോജ്യമായ സമയത്ത് പ്രഖ്യാപനമുണ്ടാകും. ആരാധകരുമായി ആലോചിച്ചശേഷമായിരിക്കും പ്രഖ്യാപനം. രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് കാണിച്ചുള്ള കത്ത് എഴുതിയത് ഞാനല്ല. എന്നാല്‍ എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ഡോക്ടര്‍മാരുടെ ഉപദേശത്തെക്കുറിച്ചും കത്തില്‍ പറയുന്നത് സത്യമാണ്' ട്വീറ്റില്‍ അദ്ദേഹം വിശദീകരിച്ചു. കൊവിഡ് വാക്‌സിൻ വന്നാലും രജനികാന്തിന്‍റെ രോഗ പ്രതിരോധശേഷി വളരെ മോശമായതിനാൽ കടുത്ത നിയന്ത്രണങ്ങളോടെ ജീവിക്കേണ്ടി വരും. അതിനാൽ അതീവ ജാഗ്രത പാലിക്കാൻ താരത്തിനോട് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.