കേരളം

kerala

ETV Bharat / sitara

രജനീകാന്ത് ആശുപത്രിയില്‍; ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ - രജനീകാന്ത്

ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനയ്‌ക്കായാണ് ആശുപത്രിയിലെത്തില്‍ എത്തിയതെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

sitara  Superstar Rajinikanth admitted to hospital  രജനീകാന്ത് ചെന്നൈയിലെ ആശുപത്രിയില്‍  superstar  Rajinikanth  Rajinikanth hospitilized  hospitilized  news  latest news  movies  entertainment  entertainment news  celebrity  celebrities  film  film news  top  latest  രജനീകാന്ത് ആശുപത്രിയില്‍  രജനീകാന്ത്  ആശുപത്രിയില്‍
രജനീകാന്ത് ചെന്നൈയിലെ ആശുപത്രിയില്‍

By

Published : Oct 29, 2021, 9:57 AM IST

തമിഴ് സൂപ്പര്‍ സ്‌റ്റാര്‍ രജനീകാന്ത് ആശുപത്രിയില്‍. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. 70 വയസ്സുള്ള അദ്ദേഹം പതിവ് പരിശോധനയ്‌ക്കായാണ് ആശുപത്രിയിലെത്തിയതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.

രജനീകാന്ത് ആശുപത്രിയില്‍

കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെയാണ് താരം ആശുപത്രിയിലെത്തിയത്. ശ്വാസംമുട്ടലിനെയും രക്‌തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെയും തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ താരത്തെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഉപരാഷ്‌ട്രപതി എം.വെങ്കയ്യ നായിഡുവില്‍ നിന്നും താരം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് താരം ആശുപത്രിയിലെത്തിയത്. പുരസ്‌കാരം സ്വീകരിക്കാന്‍ ഡല്‍ഹിയിലെത്തിയ താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനെയും സന്ദര്‍ശിച്ചിരുന്നു.

രജനീകാന്ത് ആശുപത്രിയില്‍

ദീപാവലി റിലീസായി പുറത്തിറങ്ങുന്ന അണ്ണാത്തെയാണ് രജനീകാന്തിന്‍റെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. നവംബര്‍ നാലിനാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

രജനീകാന്ത് ആശുപത്രിയില്‍

Also Read:'ഏജന്‍റ്‌' ആകാന്‍ മമ്മൂട്ടി ഹംഗറിയില്‍

ABOUT THE AUTHOR

...view details