കേരളം

kerala

ETV Bharat / sitara

'സൂപ്പര്‍ ഡാ തമ്പി...', ധനുഷിന് തമിഴില്‍ ആശംസകള്‍ നേര്‍ന്ന് റൂസോ ബ്രദേഴ്‌സ് - Jagame Thandhiram movie

ഹോളിവുഡ് സംവിധായകരായ ജോ റൂസോയും, ആന്തണി റൂസോയും ട്വിറ്ററിലൂടെയാണ് ധനുഷിന് ആശംസകള്‍ നേര്‍ന്നത്. റൂസോ സഹോദരങ്ങളുടെ ഏറ്റവും പുതിയ സിനിമ ഗ്രേ മാനില്‍ ധനുഷും ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്

Super Da Thambi Russo Brothers Wish Dhanush Ahead Of His Film Release  ധനുഷിന് തമിഴില്‍ ആശംസകള്‍ നേര്‍ന്ന് റൂസോ ബ്രദേഴ്‌സ്  റൂസോ ബ്രദേഴ്‌സ് ധനുഷ്  ധനുഷ് ജഗമേ തന്തിരം വാര്‍ത്തകള്‍  ഗ്രേ മാന്‍ റൂസോ ബ്രദേഴ്‌സ്  Russo Brothers Wish Dhanush Ahead Of His Film Release  Russo Brothers Dhanush  Jagame Thandhiram movie  Jagame Thandhiram dhanush
'സൂപ്പര്‍ ഡാ തമ്പി...', ധനുഷിന് തമിഴില്‍ ആശംസകള്‍ നേര്‍ന്ന് റൂസോ ബ്രദേഴ്‌സ്

By

Published : Jun 18, 2021, 9:27 AM IST

നടന്‍ ധനുഷിന്‍റെ ഏറ്റവും പുതിയ സിനിമ ജഗമേ തന്തിരം ഇന്ന് ഉച്ചയ്‌ക്ക് മുതല്‍ നെറ്റ്‌ഫ്ലിക്‌സില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ ആവേശം നിറക്കുന്ന ട്രെയിലറും ടീസറും പാട്ടുകളുമെല്ലാം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ റിലീസിനായി കാത്തിരിപ്പിലാണ് ആരാധകര്‍.

സ്ട്രീമിങ് ആരംഭിക്കാന്‍ പോകുന്ന ജഗമേ തന്തിരത്തിലെ നായകന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഹോളിവുഡ് സംവിധായകരായ റൂസോ ബ്രദേഴ്‌സ്. ജോ റൂസോയും, ആന്തണി റൂസോയും ട്വിറ്ററിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്. 'സൂപ്പര്‍ ഡാ തമ്പി! ധനുഷിനൊപ്പം വര്‍ക്​ ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ട്, ജഗമെ തന്തിരത്തിന്​ ആശംസകള്‍' ചിത്രത്തി​െന്‍റ ട്രെയിലര്‍ പങ്കുവെച്ചുകൊണ്ട്​ അവഞ്ചേഴ്‌സ് സംവിധായകര്‍ കുറിച്ചു. തമിഴില്‍ രസകരമായി ആശംസകള്‍ നേര്‍ന്ന റൂസോ ബ്രദേഴ്‌സിന്‍റെ ട്വീറ്റ് ജഗമേ തന്തിരം ആരാധകരും ഏറ്റെടുത്തു.

ഗ്രേ മാനില്‍ ധനുഷും

റൂസോ സഹോദരങ്ങളുടെ ഏറ്റവും പുതിയ സിനിമ ഗ്രേ മാനില്‍ ധനുഷും ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. മാര്‍ക്ക് ഗ്രീനേയുടെ ഗ്രേ മാന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, ജെസിക്ക ഹെന്‍വിക്ക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ധനുഷിന്റെ രണ്ടാമത്തെ ഹോളിവുഡ് സിനിമ കൂടിയാണ് ഗ്രേ മാൻ. 2018ൽ കെൻ സ്കോട്ട് സംവിധാനം ചെയ്‌ത 'എക്‌സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫക്കീർ' എന്നി ചിത്രത്തിലാണ് നേരത്തെ ധനുഷ് അഭിനയിച്ചിരുന്നത്.

Also read:190 രാജ്യങ്ങൾ, 17 ഭാഷകൾ... ഒരേയൊരു സുരുളി; 'ജഗമേ തന്തിര'ത്തിന് ഇനി ദിവസങ്ങൾ മാത്രം

ജഗമേ തന്തിരത്തിന്‍റെ അണിയറയില്‍

ഗാങ്സ്റ്റർ സുരുളിയായി ധനുഷ് എത്തുന്ന സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്നസിനിമയിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. നടൻ ജോജു ജോർജും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. രജനികാന്ത് ചിത്രം പേട്ടയ്ക്ക് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്‌ത സിനിമയുടെ പ്രധാന ലൊക്കേഷൻ ലണ്ടനായിരുന്നു.

ശ്രേയാസ് കൃഷ്ണയാണ് ഛായാഗ്രഹണം. എഡിറ്റിങ് വിവേക് ഹർഷൻ നിര്‍വഹിച്ചിരിക്കുന്നു. സംഗീതം സന്തോഷ് നാരായണനാണ്. ധനുഷിന്‍റെ നാൽപതാമാത്തെ ചിത്രം കൂടിയാണിത്. വൈ നോട്ട് സ്റ്റുഡിയോസും റിലയൻസ് എന്‍റര്‍ടെയ്‌ന്‍മെന്‍റും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

Also read:അത്ഭുതമായിരുന്നു അയാള്‍... സച്ചിയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്...

ABOUT THE AUTHOR

...view details