കേരളം

kerala

ETV Bharat / sitara

കാത്തിരിപ്പ് വെറുതെയാകില്ലെന്ന് 'അനുഗ്രഹീതന്‍ ആന്‍റണി' - Anugraheethan Antony Official Trailer news

സണ്ണി വെയ്‌ന്‍ നായകനാകുന്ന സിനിമയില്‍ ഗൗരി കിഷനാണ് നായിക. പ്രിന്‍സ് ജോയ്‌ ആണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്

അനുഗ്രഹീതന്‍ ആന്‍റണി സിനിമ  അനുഗ്രഹീതന്‍ ആന്‍റണി വാര്‍ത്തകള്‍  സംവിധായകന്‍ പ്രിന്‍സ് ജോയ്  Anugraheethan Antony Official Trailer out now  സണ്ണി വെയ്‌ന്‍ ഗൗരി കിഷന്‍ വാര്‍ത്തകള്‍  Sunny Wayne gouri Kishan Prince Joy news  Sunny Wayne gouri Kishan movie news  Anugraheethan Antony Official Trailer news  Anugraheethan Antony Official Trailer
അനുഗ്രഹീതന്‍ ആന്‍റണി

By

Published : Jan 16, 2021, 5:39 PM IST

കൊവിഡിന് മുമ്പ് ഷൂട്ടിങ് അടക്കം എല്ലാം പൂര്‍ത്തിയായിട്ടും ലോക്ക് ഡൗണ്‍ മൂലം ഒരു വര്‍ഷമായി റിലീസ് നീട്ടിവെച്ചിരിക്കുന്ന സണ്ണി വെയ്‌ന്‍ സിനിമ അനുഗ്രഹീതന്‍ ആന്‍റണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമയുടെ തിയേറ്റര്‍ അനുഭവം പ്രേക്ഷകര്‍ക്ക് നഷ്ടാമാകാതിരിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ തിയേറ്ററുകള്‍ തുറക്കുന്നതിനായി കാത്തിരുന്നത്. അന്തോണിയെന്ന സണ്ണി വെയ്‌ന്‍ കഥാപാത്രത്തിന്‍റെയും അയാളുടെ നാട്ടുകാരുടെയും കുടുംബത്തിന്‍റെയും കാമുകിയുടെയും കഥ പറയുന്ന ചിത്രം ഒരു ഫീല്‍ ഗുഡ് മൂവിയായിരിക്കുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

96 എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ പ്രേമികള്‍ക്ക് സുപരിചിതയായ ഗൗരി കിഷനാണ് ചിത്രത്തില്‍ സണ്ണിയുടെ നായിക. ഇതിന് പുറമെ സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചരി, ജാഫർ ഇടുക്കി തുടങ്ങി മലയാള സിനിമയുടെ സ്വത്തായ താരങ്ങളും അനുഗ്രഹീതന്‍ ആന്‍റണിയുടെ ഭാഗമായിട്ടുണ്ട്. നവാഗതനായ പ്രിന്‍സ് ജോയ്‌ ആണ് സിനിമയുടെ സംവിധായകന്‍. എട്ടുകാലി അടക്കമുള്ള ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്‌ത് സംവിധാനത്തിലെ മികവ് തെളിയിച്ചിട്ടുള്ളയാളാണ് പ്രിന്‍സ് ജോയ്. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ കാമിനി എന്ന ഗാനം വൈറലായിരുന്നു.

നവീന്‍.ടി.മണിലാലിന്‍റേതാണ് തിരക്കഥ. അരുണ്‍ മുരളീധരനണ് സംഗീതം. ലക്ഷ്യ എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറിൽ എം.ഷിജിത്താണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സെൽവകുമാറാണ് ചിത്രത്തിന്‍റെ കാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുൺ വെഞ്ഞാറമൂട് ആർട്ട് ഡയറക്ടറുമാണ്. ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ആസ്വദകര്‍ അനുഗ്രഹീതന്‍ ആന്‍റണിക്കായി കാത്തിരിക്കുന്നത്. ട്രെയിലറിന് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്ന സ്വീകാര്യതയും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. റിലീസ് തിയ്യതി ഉടന്‍ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിക്കും.

ABOUT THE AUTHOR

...view details