സണ്ണി വെയ്ന്‍, അഹാന കൃഷ്‍ണ എന്നിവർ മുഖ്യതാരങ്ങളാകുന്ന ചിത്രം 'പിടികിട്ടാപ്പുള്ളി'യുടെ ടീസർ പുറത്ത്. തുടക്കത്തിൽ ഒരു മുഴുനീള ത്രില്ലറാണ് ചിത്രമെന്ന് തോന്നുമെങ്കിലും ലാലു അലക്‌സ്, സൈജു കുറുപ്പ്, ബൈജു എന്നിവരുടെ സാന്നിധ്യം ചിരിയുണർത്തുന്ന രംഗങ്ങളും സമ്മാനിക്കുന്നു.
സണ്ണി വെയ്‌നും അഹാന കൃഷ്‌ണയ്‌ക്കുമൊപ്പം മെറീന മൈക്കിള്‍, മേജര്‍ രവി എന്നിവരെയും ടീസറിൽ കാണാം. നവാഗതനായ ജിഷ്‍ണു ശ്രീകണ്‌ഠനാണ് ത്രില്ലർ- കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്. 'കുറുപ്പ് കൊല്ലത്തുണ്ട്...!!' എന്ന രസകരമായ ടാഗ്‌ലൈനും ചിത്രത്തിനുണ്ട്.