സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം യുവസംവിധായകന്‍ സക്കറിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലവ് സ്റ്റോറിയിലെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സുന്ദരനായവനേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്. മെലഡി രൂപത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനം ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു.' ബിരിയാണി കഴിച്ച സുഖമാണ് ഗാനം ആസ്വദിച്ച് കഴിയുമ്പോള്‍' അനുഭവപ്പെടുന്നതെന്നാണ് യുട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിന് പ്രേക്ഷകര്‍ നല്‍കിയ കമന്‍റ്. ചെറിയപെരുന്നാള്‍ സമ്മാനമായി റിലീസ് ചെയ്ത ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
'സുന്ദരനായവനേ...' ഷഹബാസ് അമന്‍റെ ശബ്ദത്തില്‍... വീണ്ടുമൊരു മെലഡി - സുഡാനി ഫ്രം നൈജീരിയ
സുന്ദരനായവനേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്

ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പപ്പായ ഫിലിംസിന്‍റെ ബാനറില്‍ ആഷിഖ് അബു, ജെസ്ന ആഷിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സക്കറിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷഹബാസ് അമന്‍, റെക്സ് വിജയന്‍, ബിജിബാല്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതവും, ബിജിബാല്‍ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ദേശീയ അന്തര്‍ദേശീയ തലത്തിലടക്കം നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ സംവിധായകനാണ് സക്കറിയ മുഹമ്മദ്. ആദ്യ ചിത്രം സുഡാനി ഫ്രം നൈജീരിയ അന്തര്‍ദേശീയതലത്തിലടക്കം ശ്രദ്ധനേടിയിരുന്നു.