തലൈവയുടെ 'അണ്ണാത്ത' വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. രജനികാന്തിന്‍റെ രാഷ്‌ട്രീയ പ്രഖ്യാപനത്തിന് മുന്നോടിയായി താരം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തയുടെ ചിത്രീകരണത്തിന് ഹൈദരാബാദിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. രജനികാന്തിനൊപ്പം ലേഡി സൂപ്പർസ്റ്റാർ നയൻതാരയും കഴിഞ്ഞ ദിവസം ഹൈദരാബാദിലെത്തിയതും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
'അണ്ണാത്ത'യിലെ രജനി; ലൊക്കേഷൻ ചിത്രം പങ്കുവെച്ച് നിർമാതാക്കൾ - rajnikanth annathe news
അണ്ണാത്തയിലെ രജനിയുടെ ലൊക്കേഷൻ ചിത്രം സൺ പിക്‌ചേഴ്‌സ് ട്വിറ്ററിൽ പങ്കുവെച്ചു.
!['അണ്ണാത്ത'യിലെ രജനി; ലൊക്കേഷൻ ചിത്രം പങ്കുവെച്ച് നിർമാതാക്കൾ Entertainment അണ്ണാത്തയിലെ രജനി വാർത്ത അണ്ണാത്ത ലൊക്കേഷൻ ചിത്രം രജനി വാർത്ത രജനി ലേഡി സൂപ്പർസ്റ്റാർ നയൻതാര വാർത്ത sun pictures shares location pic news rajnikanth annathe news nayanathara news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9872162-thumbnail-3x2-annathe.jpg)
'അണ്ണാത്ത'യിലെ രജനി
ചിത്രത്തിന്‍റെ ഷൂട്ടിങ് വിശേഷങ്ങൾ അറിയാനായി ആകാംക്ഷയിലുള്ള ആരാധകർക്കിതാ അണ്ണാത്തയുടെ നിർമാതാക്കൾ പുതിയ ലൊക്കേഷൻ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. അണ്ണാത്തയിലെ തലൈവ ലുക്കിനെ പ്രശംസിച്ച് സൺ പിക്‌ചേഴ്‌സിന്‍റെ പോസ്റ്റിനോട് പ്രതികരിച്ചവർ രജനികാന്ത് ഇപ്പോഴും ചെറുപ്പമാണെന്നാണ് കമന്‍റ് ചെയ്‌തത്.
രജനിക്കും നയൻതാരക്കുമൊപ്പം കീർത്തി സുരേഷ്, മീന, ഖുശ്ബു, പ്രകാശ് രാജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. അണ്ണാത്തയുടെ നാല്‍പ്പത് ശതമാനം ചിത്രീകരണമാണ് ഇനി പൂർത്തിയാക്കാനുള്ളത്.