കേരളം

kerala

ETV Bharat / sitara

തലൈവയുടെ 'അണ്ണാത്ത' ദീപാവലിക്ക് തന്നെ ; റിലീസ് തിയ്യതി പുറത്ത് - സൺ പിക്ചേഴ്‌സ് വാർത്ത

നവംബർ 11ന് അണ്ണാത്ത റിലീസ് ചെയ്യുമെന്ന് നിർമാതാക്കളായ സൺ പിക്ചേഴ്‌സ്.

annathe film release date news update  sun pictures rajnikanth news  sun pictures annathe news latest  annathe release nayanthara news  annathe siruthe siva news  അണ്ണാത്ത റിലീസ് തിയതി വാർത്ത  അണ്ണാത്ത ദീപാവലി വാർത്ത  അണ്ണാത്ത തലൈവ വാർത്ത  രജനികാന്ത് നയൻതാര വാർത്ത  സൺ പിക്ചേഴ്‌സ് വാർത്ത  രജനികാന്ത് ശിവ അണ്ണാത്ത വാർത്ത
അണ്ണാത്ത ദീപാവലി

By

Published : Jul 1, 2021, 7:00 PM IST

ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് തലൈവ ചിത്രം 'അണ്ണാത്ത'യുടെ റിലീസ് പ്രഖ്യാപിച്ചു. ദീപാവലി റിലീസായി ചിത്രം പ്രദർശിപ്പിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നെങ്കിലും ഇതു സംബന്ധിച്ച് അണിയറപ്രവർത്തകരിൽ നിന്ന് സ്ഥിരീകരണമുണ്ടായിരുന്നില്ല.

എന്നാൽ, ദീപാവലിക്കാണോ അണ്ണാത്ത റിലീസ് എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് നിർമാതാക്കൾ. നവംബർ 11ന് ചിത്രം റിലീസ് ചെയ്യുമെന്ന് സൺ പിക്ചേഴ്‌സ് അറിയിച്ചു. തിയറ്ററുകളിലൂടെയാണ് പുറത്തിറക്കുക.

സിനിമയുടെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തുവിടുമെന്നും നിർമാതാക്കൾ അറിയിച്ചു. റിലീസ് പ്രഖ്യാപനത്തിനൊപ്പം സൂപ്പർസ്റ്റാറിന്‍റെ പിന്നിൽ നിന്നുള്ള അണ്ണാത്ത ലുക്കും നിർമാതാക്കൾ പങ്കുവച്ചിട്ടുണ്ട്.

More Read:'അണ്ണാത്ത'യിൽ രജനിക്ക് പാക്ക് അപ്പ്; തലൈവ ചെന്നൈയിലേക്ക് മടങ്ങി

സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാരയാണ് നായിക. ഖുശ്ബു സുന്ദർ, ജഗപതി ബാബു, സൂരി, പ്രകാശ് രാജ്, മീന എന്നിവരും മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഡി. ഇമ്മനാണ് അണ്ണാത്തയുടെ സംഗീതം ഒരുക്കുന്നത്.

ABOUT THE AUTHOR

...view details