മലയാളത്തിലെ യൂത്തന്മാരില്‍ പ്രമുഖരായ ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും സഹോദരങ്ങളായി വേഷമിടുന്ന പുതിയ ചിത്രം സുരേഷ് ആന്‍റ് രമേഷിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. രണ്ട് സഹോദരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയുമെല്ലാം കഥ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
വറുത്ത മീനിനായി തമ്മില്‍ തല്ലി ശ്രീനാഥ് ഭാസിയും ബാലുവും; സുമേഷ് ആന്‍റ് രമേഷ് ആദ്യ ടീസര്‍ എത്തി - Balu Varghese
നവാഗതനായ സനൂപ് തൈക്കുടം സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ ദേവിക കൃഷ്ണൻ, അഞ്ജു കൃഷ്ണ എന്നിവരാണ് നായികമാർ

നവാഗതനായ സനൂപ് തൈക്കുടം സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ ദേവിക കൃഷ്ണൻ, അഞ്ജു കൃഷ്ണ എന്നിവരാണ് നായികമാർ. സലീംകുമാർ, പ്രവീണ, ചെമ്പിൽ അശോകൻ, ജയശങ്കർ, രാജീവ് പിള്ള, ശൈത്യാ, കാർത്തിക, ജോളി, അഭിലാഷ് പട്ടാളം എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
ഛായാഗ്രഹണം ആല്‍ബിയും എഡിറ്റിങ് അയൂബ് ഖാനും, സംഗീത സംവിധാനം യാക്സണ്‍ ഗാരി പെരേരയും, നേഹ നായരും നിര്‍വഹിച്ചിരിക്കുന്നു. വൈറ്റ്‌സാന്‍ഡ്‌സ് മീഡിയ ഹൗസിന്‍റെ ബാനറില്‍ കെ.എല്‍ 7 എന്‍റര്‍ടെയ്ന്‍മെന്‍റ്സുമായി ചേര്‍ന്ന് ഫരീദ്‌ഖാന്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സനൂപ് തൈക്കുടവും ജോസഫ് വിജീഷും ചേര്‍ന്നാണ്.