മലയാളത്തിലെ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ടൈറ്റില്‍ റോളുകളിലെത്തുന്ന പുതിയ ചിത്രം സുരേഷ് ആന്‍റ് രമേഷിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. നീയും ഞാനും എന്ന് തുടങ്ങുന്ന പ്രണയഗാനമാണ് പുറത്തിറങ്ങിയത്. സംഗീത്, നേഹ.എസ്.നായര്‍ എന്നിവര്‍ ചേര്‍ന്ന് പാടിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയത് വിനായക് ശശികുമാറാണ്. സനൂപ് തൈക്കുടം സംവിധാനം ചെയ്ത ചിത്രം വൈറ്റ് സാന്‍റ്സ് മീഡിയ ഹൗസിന്‍റെ ബാനറില്‍ ഫരീദ് ഖാനാണ് നിര്‍മിച്ചിരിക്കുന്നത്.
സുരേഷിന്‍റെയും രമേഷിന്‍റെയും പ്രണയവുമായി 'നീയും ഞാനും' ഗാനം - Sumesh & Ramesh
സംഗീത്, നേഹ.എസ്.നായര്‍ എന്നിവര്‍ ചേര്‍ന്ന് പാടിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയത് വിനായക് ശശികുമാറാണ്
ചിത്രത്തിനായി സംവിധായകനൊപ്പം ചേര്‍ന്ന് ജോസഫ് വിജേഷാണ് തിരക്കഥ ഒരുക്കിയത്. പുതുമുഖങ്ങളായ ദേവികാ കൃഷ്ണന്‍, അഞ്ജു കൃഷ്ണ എന്നിവരാണ് നായികമാര്‍. സലീംകുമാര്‍, പ്രവീണ, ചെമ്പില്‍ അശോകന്‍, ജയശങ്കര്‍, രാജീവ് പിള്ള, ശൈത്യാ, കാര്‍ത്തിക, പൗളിവല്‍സന്‍, ജോളി, അഭിലാഷ് പട്ടാളം എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. അരൂര്‍, തൈക്കാട്ടുശ്ശേരി, പാണാവള്ളി, പൂച്ചാക്കല്‍ ഭാഗങ്ങളായിരുന്നു ലൊക്കേഷന്‍. ഛായാഗ്രഹണം ആല്‍ബിയും എഡിറ്റിങ് അയൂബ് ഖാനും സംഗീത സംവിധാനം യാക്‌സണ്‍ ഗാരി പെരേരയും നേഹ.എസ്.നായരും നിര്‍വഹിച്ചിരിക്കുന്നു.