പാടി അഭിനയിച്ച് റിമി ടോമി... 'സുജൂദല്ലേ'യ്‌ക്ക് മൂന്ന് ലക്ഷത്തിലധികം കാഴ്ചക്കാര്‍ - B K Harinarayanan Rimi Tomy
മ്യൂസിക്കല്‍ ആല്‍ബത്തിലെ വരികള്‍ എഴുതിയത് ബി.കെ ഹരിനാരായണനാണ്. റോണി റാഫേലാണ് സംഗീതം. ഷാരോണ്‍.കെ.വിപിനാണ് മ്യൂസിക്കല്‍ ആല്‍ബം സംവിധാനം ചെയ്‌തത്
![പാടി അഭിനയിച്ച് റിമി ടോമി... 'സുജൂദല്ലേ'യ്‌ക്ക് മൂന്ന് ലക്ഷത്തിലധികം കാഴ്ചക്കാര്‍ Sujoothalle Musical Video Sujoothalle Musical Video news സുജൂദല്ലേ മ്യൂസിക് വീഡിയോ B K Harinarayanan Rimi Tomy ബി.കെ ഹരിനാരായണന്‍ റിമി ടോമി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9364903-83-9364903-1604049789571.jpg)
റിമി ടോമി പാടി അഭിനയിച്ച 'സുജൂദല്ലേ' എന്ന പ്രണയ ആല്‍ബം പുറത്തിറങ്ങി. വളെര മനോഹരമായ പ്രണയമാണ് ഈ ആല്‍ബത്തിലൂടെ പറയുന്നത്. നായിക റിമി ടോമി തന്നെയാണ്. പക്വതയാര്‍ന്ന റിമിയുടെ അഭിനയത്തെ അഭിനന്ദങ്ങള്‍ കൊണ്ട് മൂടുകയാണ് ആരാധകര്‍. മ്യൂസിക്കല്‍ ആല്‍ബത്തിലെ വരികള്‍ എഴുതിയത് ബി.കെ ഹരിനാരായണനാണ്. റോണി റാഫേലാണ് വരികള്‍ക്ക് സംഗീതം നല്‍കിയത്. ഷാരോണ്‍.കെ.വിപിനാണ് മ്യൂസിക്കല്‍ ആല്‍ബം സംവിധാനം ചെയ്‌തത്. പ്രിയാമണി, കുഞ്ചാക്കോ ബോബന്‍, നവ്യാ നായര്‍, ജയസൂര്യ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് സംഗീത ആല്‍ബം റിലീസ് ചെയ്‌തത്. പ്രതീഷ് ജേക്കബാണ് റിമിക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞ വീഡിയോ യുട്യൂബില്‍ ട്രെന്‍റിങാണ്.