കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും തുടരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ റിലീസിന് തയാറെടുക്കുകയാണ് ജയസൂര്യ നായകവേഷത്തില്‍ എത്തുന്ന സൂഫിയും സുജാതയും. ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. (സിനിമ നേരിട്ട് ഇന്‍റര്‍നെറ്റില്‍ റിലീസ് ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഒടിടി).
ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകാന്‍ 'സൂഫിയും സുജാതയും' - Sufiyum Sujathayum
സൂഫിയും സുജാതയും ഓണ്‍ലൈന്‍ റിലീസിന് തയാറെടുക്കുന്ന വിവരം നടന്‍ ജയസൂര്യയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്
വിവരം ജയസൂര്യ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം ഫ്രൈഡേ ഫിലിംഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മിച്ചിരിക്കുന്നത്. അതിഥി റാവുവാണ് ചിത്രത്തിലെ നായിക. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുക.
ചിത്രത്തിന്‍റെ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. നിരൂപക പ്രശംസ നേടിയ കരി എന്ന ചിത്രം നരണിപ്പുഴ ഷാനവാസാണ് സംവിധാനം ചെയ്തത്. ഇതുവരെയുള്ള സംരംഭങ്ങളില്‍ ഏറ്റവും മികച്ചതാവാന്‍ സാധ്യതയുള്ള സിനിമയാണെന്നാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനൊപ്പം നിര്‍മാതാവ് വിജയ് ബാബു മുമ്പ് കുറിച്ചത്. എം.ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.