മലയാളികളുടെ പ്രിയപ്പെട്ട 'സുഡുമോൻ' വീണ്ടും ഇന്ത്യയിലെത്തി. സിനിമയിൽ അഭിനയിക്കാൻ അല്ലെങ്കിലും സന്തോഷമുള്ള വാർത്തയുമായാണ് താരം എത്തിയിരിക്കുന്നത്. 'സുഡാനി ഫ്രം നൈജീരിയ'യിലൂടെ പ്രശസ്‌തനായ സാമുവല്‍ അബിയോള റോബിന്‍സണ്‍ തന്‍റെ പ്രണയിനിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു. "എന്‍റെ ലോകം നിനക്കൊപ്പം തിളങ്ങുന്നു," എന്ന ക്യാപ്‌ഷനിൽ സാമുവൽ പോസ്റ്റ് ചെയ്‌ത ചിത്രത്തിന് ആശംസകളേകി മലയാളി പ്രേക്ഷകരും എത്തി. സിനിമയിൽ അവസരങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിരുന്നതായും തുടർന്ന് അഭിനയം നിർത്തുകയാണെന്നും അദ്ദേഹം മുമ്പ് ഒരു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. മലയാളി പ്രേക്ഷകർക്ക് ഏറെ വിഷമമുണ്ടായ ഈ വാർത്തക്ക് ശേഷം താരത്തിന്‍റെ പ്രണയത്തെയും സന്തോഷത്തെയും കുറിച്ചുള്ള വാർത്തകൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.
എന്‍റെ ലോകം നിനക്കൊപ്പം തിളങ്ങുന്നു; പ്രണയിനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുഡാനി - robinson with his lover
ഒഡിഷ സ്വദേശിനിയായ തന്‍റെ പ്രണയിനി ഇഷ പാട്രിക്കിനൊപ്പമുള്ള ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ ഫെയിം സാമുവല്‍ റോബിന്‍സണ്‍ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്
ഒഡിഷ സ്വദേശിനിയായ ഇഷ പാട്രിക് ആണ് നൈജീരിയക്കാരനായ സാമുവലിന്‍റെ കാമുകി. തന്‍റെയും ഇഷയുടെയും ഒരു സുഹൃത്ത് വഴി തുടങ്ങിയ പരിചയം പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നെന്ന് സാമുവല്‍ റോബിന്‍സണ്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഡൽഹിയിൽ ഉള്ള താരം ഇഷക്കൊപ്പം ഇന്ത്യാ ഗേറ്റിൽ നിന്നും വേസ്റ്റ് റ്റു വണ്ടർ പാർക്കിൽ നിന്നും ഉള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. കൂടാതെ, ഡൽഹി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാർഥികൾ നൽകിയ സ്വീകരണത്തിന്‍റെ വിശേഷങ്ങളും അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തിരുന്നു.