'ഫെമിനിസ്റ്റ്' എന്ന ക്യാപ്‌ഷനോടെ തന്‍റെ ഫോട്ടോ പോസ്റ്റ് ചെയ്‌ത് പുലിവാല് പിടിച്ചിരിക്കുകയാണ് നടിയും അവതാരകയുമായ സുബി സുരേഷ്. വലിയ കണ്ണടയും, നെറ്റിയില്‍ പൊട്ടും, കറുത്ത കുര്‍ത്തയും, ഷാളുമിട്ട് നില്‍ക്കുന്ന ചിത്രമാണ് ഫെമിനിസ്റ്റ് എന്ന അടിക്കുറിപ്പോടെ സുബി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതും സുബി ഫെമിനിസ്റ്റുകളെ ട്രോളി എന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ന്നു. 'എത്രകാലം നിങ്ങള്‍ പൊതുബോധത്തെ തൃപ്തിപ്പെടുത്തി മുന്നോട്ട് പോകും' എന്നൊക്കെയായിരുന്നു താരത്തെ വിമര്‍ശിച്ച് കൊണ്ട് വന്ന കമന്‍റുകള്‍. ഇതോടെ സുബി പോസ്റ്റ് പിന്‍വലിക്കുകയും ക്യാപ്ഷനും ഫോട്ടോയും പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതിനെ കുറിച്ച് വിശദീകരിച്ച് കുറിപ്പ് പങ്കുവെക്കുകയും ചെയ്‌തു. ഒരു ചാനലില്‍ താന്‍ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോട്ടോയായിരുന്നു പോസ്റ്റ് ചെയ്‌തതെന്നും അല്ലാതെ തനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പില്ലെന്നും സുബി പോസ്റ്റില്‍ പറഞ്ഞു. ഫെമിനിസത്തെ കുറിച്ച് തനിക്ക് ഗാഢമായ അറിവില്ലെന്നും സുബി വ്യക്തമാക്കി.
'വെറുതേ 'ഫെമിനിസ്റ്റ്' എന്ന് ക്യാപ്ഷന്‍ ഇട്ടു.... പിന്നെ ഒന്നും പറയേണ്ട!'- സുബി സുരേഷ് - subi suresh
വലിയ കണ്ണടയും, നെറ്റിയില്‍ പൊട്ടും, കറുത്ത കുര്‍ത്തയും, ഷാളുമിട്ട് നില്‍ക്കുന്ന ചിത്രമാണ് ഫെമിനിസ്റ്റ് എന്ന അടിക്കുറിപ്പോടെ സുബി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
'കൈരളി ചാനലില്‍ ഞാന്‍ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോട്ടോയാണിത്. വെറുതേ 'ഫെമിനിസ്റ്റ്' എന്ന് ക്യാപ്ഷനും ഇട്ടു. പിന്നെ ഒന്നും പറയേണ്ട. പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്. ഉള്ളത് പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല.... അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതെ ഒരു വിവാദത്തിന് വഴി വെക്കേണ്ട എന്ന് കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്‌തത്....' സുബി കുറിച്ചു.
Also read: തഹാന് ഒന്നാം പിറന്നാള്‍, ആശംസകള്‍ നേര്‍ന്ന് ടൊവിനോ തോമസ്