ദുബായിലെ എനിമിയുടെ ലൊക്കേഷൻ ചിത്രമാണ് നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. വിശാലും ആര്യയും കേന്ദ്രകഥാപാത്രങ്ങളാകുന്ന തമിഴ് ചിത്രത്തിലെ വിശാലിന്‍റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രീകരണത്തിന്‍റെ ഭാഗമായി 50 അടി ഉയരത്തിൽ നിന്നും കുതിക്കാൻ തയ്യാറെടുത്തു നിൽക്കുകയാണ് നടൻ വിശാൽ.
50 അടിയിലേക്ക് കുതിക്കാൻ തയ്യാറെടുത്ത് വിശാൽ
എനിമി സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി 50 അടി ഉയരത്തിൽ നിന്നും നടൻ വിശാൽ കുതിക്കാൻ തയ്യാറെടുത്തു നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.
ഡ്യൂപ്പില്ലാതെ സിനിമയിലെ അതിസാഹസിക രംഗങ്ങൾ ചെയ്യുന്ന വിശാലിനെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ പ്രശംസിക്കുന്നു. 50 അടി മുകളിൽ നിന്നും കുതിക്കുന്നതിന് മുമ്പുള്ള ചിത്രം എന്ന കാപ്‌ഷനോടെയാണ് ചിത്രം പ്രചരിക്കുന്നത്. ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന എനിമിയിൽ സൂപ്പർ ഡീലക്സ് ഫെയിം മൃണാളിനി രവിയാണ് നായികയാകുന്നത്.
ആർഡി രാജശേഖറാണ് ഛായാഗ്രഹകൻ. എഡിറ്റിങ് നിർവഹിക്കുന്നത് റെയ്‌മണ്ട് ഡെറിക് ക്രാസ്റ്റയാണ്. ചിത്രത്തിന്‍റെ സംഗീതം എസ്. തമൻ ഒരുക്കുന്നു. എനിമിയുടെ ചിത്രീകരണത്തിന്‍റെ ആദ്യ ഷെഡ്യൂൾ അടുത്തിടെ ഹൈദരാബാദിൽ പൂർത്തിയായിരുന്നു.