തിരുവനന്തപുരം: ലോകം കണ്ട എക്കാലത്തെയും മികച്ച ശാസ്ത്രനേട്ടം എന്നതിലുപരി കടന്നുപോകുന്ന ഓരോ നിമിഷവും പകർത്തിവെക്കപ്പെടുന്നതിൽ മനുഷ്യന്‍റെ സന്തത സഹചാരികൾ കൂടി ആകുകയാണ് ക്യാമറകൾ. 'ഫോട്ടോഗ്രാഫി പറഞ്ഞുതരാൻ പറ്റില്ല പക്ഷെ പഠിക്കാൻ പറ്റും....' മഹേഷിന്‍റെ പ്രതികാരം എന്ന സിനിമയിൽ നിന്നും ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരുടെ മനസിലേക്ക് തുളഞ്ഞുകയറിയ ഒരു ഡയലോഗായിരുന്നു അത്...…
തെല്ലിട നേരത്തിൽ മിന്നിമറയുന്ന അനിർവചനീയ..... ഗന്ധിയായ ജീവിത നിമിഷങ്ങളെ ഒരൊറ്റ ക്ലിക്കിൽ ഒപ്പിയെടുക്കുമ്പോൾ പിന്നീട് അവ എക്കാലവും കത്തുസൂക്ഷികനാകുന്ന അമൂല്യ നിധിയായി മാറുന്നു....… അത്തരത്തില്‍ ക്യാമറെ തന്‍റെ ശരീരത്തിലെ ഒരു അവയവമായും ഫോട്ടോഗ്രഫിയെ ജീവശ്വാസമായും സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു ശിവന്‍. ചരിത്രം പകര്‍ത്താന്‍ ഭാഗ്യം സിദ്ധിച്ച പ്രതിഭ.... ക്യാമറ ഒരു കൗതുക വസ്തുവല്ലെന്നും അതുകൊണ്ട് പല അത്ഭുതങ്ങളും ചെയ്യാന്‍ കഴിയുമെന്നും ശിവന് തന്‍റെ ഫോട്ടോഗ്രഫി ജീവിതത്തിലൂടെ തെളിയിച്ചു.
കേരളത്തിന്റെ ആദ്യ പ്രൊഫഷണല്‍ പ്രസ് ഫോട്ടോഗ്രാഫര്‍ എന്ന വിശേഷണം ശിവന് സ്വന്തമാണ് കേരളത്തിന്റെ ആദ്യ പ്രൊഫഷണല്‍ പ്രസ് ഫോട്ടോഗ്രാഫര്‍ എന്ന വിശേഷണം ശിവന് സ്വന്തമാണ്. 1957ല്‍ കേരളത്തിലെ ആദ്യ മന്ത്രിസഭയായ ഇഎംഎസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രം ശിവന്‍റെ ക്യാമറകണ്ണുകളാണ് പകര്‍ത്തിയത്. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രം ചെമ്മീനിന്‍റെ നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചതും ശിവനാണ്. അങ്ങനെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ട പല വിഖ്യാത സംഭവങ്ങളും ഇന്നും ലോകം കാണുന്നത് പണ്ട് ശിവന്‍ പകര്‍ത്തിയ ചിത്രങ്ങളിലൂടെയാണ്.
1957ല്‍ കേരളത്തിലെ ആദ്യ മന്ത്രിസഭയായ ഇഎംഎസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രം ശിവന്‍റെ ക്യാമറകണ്ണുകളാണ് പകര്‍ത്തിയത് 1965ലാണ് തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവൽ ചെമ്മീന്‍ രാമു കാര്യാട്ട് സിനിമയാക്കിയത്. പിന്നീട് സിനിമ റിലീസ് ചെയ്‌തപ്പോള്‍ അത് ചരിത്രമായി. ചെമ്മീനാണ് ആദ്യമായി സുവർണകമലം നേടിയ ആദ്യ ദക്ഷിണേന്ത്യൻ സിനിമ. അതോടെ ചിത്രവുമായി ചേർന്ന് പ്രവർത്തിച്ചവരെല്ലാം ചരിത്രത്തിന്‍റെ ഭാഗമായി. ശിവനായിരുന്നു നിശ്ചല ഛായാഗ്രഹണം. 1959ൽ തിരുവനന്തപുരത്ത് ശിവൻസ് എന്ന പേരിൽ സ്റ്റുഡിയോ ശിവൻ ആരംഭിച്ചിരുന്നു. അവിടെയാണ് എല്ലാത്തിന്‍റെയും ആരംഭം.
ആദ്യകാല വിവാഹച്ചടങ്ങുകളിൽ ഫോട്ടോഗ്രാഫറായി ശിവന്‍റെ സാന്നിധ്യം ഒരന്തസായിരുന്നു. ശിവന്‍റെ സിനിമകളുടെയും തലമുറ മാറിയപ്പോൾ അദ്ദേഹത്തിന്‍റെ മക്കളുടെയും സിനിമാ ചർച്ചകളിൽ ഈ സ്റ്റുഡിയോ പങ്കാളിയായി. മലയാളത്തിലെ കുട്ടികളുടെ ആദ്യ സിനിമ എന്നറിയപ്പെടുന്ന അഭയം ശിവനാണ് സംവിധാനം ചെയ്‌തത്. സാങ്കേതികവിദ്യ ഇന്നത്തെപ്പോലെ പുരോഗമിച്ചിട്ടില്ലാത്ത പഴയ കാലത്തെ സ്റ്റിൽ, വീഡിയോ ഛായാഗ്രഹണങ്ങളിലെ പ്രൊഫഷണൽ മികവുകൾ വലിയ അധ്വാനത്തിന്‍റേത് കൂടിയായിരുന്നു. അതിനോട് ചേർത്ത് വേണം ശിവനെയും വായിക്കാൻ. മലയാള സിനിമയ്ക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത ആളുകളുടെ പട്ടിക എടുക്കുമ്പോള്‍ ശിവന്‍റെ പേര് അതിലുണ്ടാകുമെന്നാണ് മുമ്പ് എം.ടി അദ്ദേഹത്തെ കുറിച്ച് എഴുതിയത്.
അച്ഛന്‍ നടന്ന വഴിയെ സഞ്ചരിച്ച് ഇന്ന് അദ്ദേഹത്തിന്‍റെ ആണ്‍ മക്കളായ സംഗീത് ശിവന്, സന്തോഷ് ശിവന്, സഞ്ചീവ് ശിവന് എന്നിവര്‍ സംവിധായകരായി ശ്രദ്ധേയരായി. മകള്‍ സരിതയുടെ പേരില്‍ സരിത ഫിലിംസ് ശിവന് തുടങ്ങിയിരുന്നു. ശിവന് കുടുംബം വാരിക്കൂട്ടിയ അവാര്‍ഡുകള്‍ക്ക് കൈയ്യും കണക്കുമില്ല. ഫോട്ടോഗ്രാഫര്‍, സംവിധായകന്‍, സ്റ്റുഡിയോ ഉടമ, ചിത്രകാരന് അങ്ങനെ വിപുലമായ വിശേഷണങ്ങള്‍ അദ്ദേഹത്തിന് നിരവധിയാണ്. അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ വരെ ശിവന്‍റെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Also read:ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
'എല്ലാത്തിനും നന്ദി ഡാഡി.... നിങ്ങളില്ലാത്ത ഒരു ലോകം സങ്കൽപ്പിക്കാൻ പ്രയാസമാണ്. മേഘങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കുമിടയില്‍ ഇരുന്ന് അച്ഛന്‍ ഞങ്ങളെ നയിക്കുമെന്ന് അറിയാം... ഞങ്ങൾക്കായി അങ്ങ് ഒരുക്കിയിരിക്കുന്ന പാത ഞങ്ങൾ തുടരും. എന്നേക്കും കടപ്പെട്ടിരിക്കുന്നു...' എന്നാണ് അദ്ദേഹത്തിന്‍റെ മകനും സംവിധായകനുമായ സംഗീത് ശിവന്‍ അച്ഛന്‍റെ വേര്‍പാടിനെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നുള്ള മഞ്‌ജുവാര്യര്‍, പൃഥ്വിരാജ്, ഫെഫ്‌ക ഡയറക്ടേഴ്‌സ് യൂണിയന്‍ അംഗങ്ങള്‍ തുടങ്ങിയവരും ശിവന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.