തിരുവനന്തപുരം: സംസ്ഥാന കഥകളി, വാദ്യ, നൃത്ത- നാട്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019-2020 വര്‍ഷങ്ങളിലെ സംസ്ഥാന കഥകളി പുരസ്കാരം, പല്ലാവൂര്‍ അപ്പുമാരാര്‍ വാദ്യ പുരസ്കാരം, കേരളീയ നൃത്ത- നാട്യ പുരസ്കാരം എന്നിവയാണ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മൂന്ന് പുരസ്കാരങ്ങളും.
സംസ്ഥാന കഥകളി, വാദ്യ, നൃത്ത- നാട്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു - കഥകളി പുരസ്‌കാരം 2019 വാർത്ത
2019, 2020 വര്‍ഷങ്ങളിലെ സംസ്ഥാന കഥകളി പുരസ്കാരം, പല്ലാവൂര്‍ അപ്പുമാരാര്‍ വാദ്യ പുരസ്കാരം, കേരളീയ നൃത്ത- നാട്യ പുരസ്കാരം എന്നിവയാണ് പ്രഖ്യാപിച്ചത്
![സംസ്ഥാന കഥകളി, വാദ്യ, നൃത്ത- നാട്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു state kathakali, dance and performance arts announced news kathakali award 2019 news kathakali award 2020 news സംസ്ഥാന കഥകളി അവാർഡ് വാർത്ത കഥകളി പുരസ്‌കാരം 2019 വാർത്ത കഥകളി പുരസ്‌കാരം 2020 വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10649768-thumbnail-3x2-kathakali.jpg)
2019ലെ സംസ്ഥാന കഥകളി പുരസ്കാരത്തിന് വാഴേങ്കട വിജയൻ അർഹനായി. 2019ലെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം മച്ചാട് രാമകൃഷ്ണന്‍ നായര്‍ക്കും കേരളീയ നൃത്ത- നാട്യ പുരസ്കാരം ധനഞ്ജയന്‍, ശാന്ത ധനഞ്ജയന്‍ എന്നിവര്‍ക്കും ലഭിക്കും. 2020ലെ സംസ്ഥാന കഥകളി പുരസ്കാരത്തിന് സദനം ബാലകൃഷ്ണൻ അർഹനായി. 2020ലെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കാണ്. കേരളീയ നൃത്ത-നാട്യ പുരസ്കാരത്തിന് വിമല മേനോനെ തെരഞ്ഞെടുത്തു.
സാംസ്കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി അജിത് കെ. ജോസഫ്, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി.കെ നാരായണന്‍, കലാമണ്ഡലം കെ.ജി വാസുദേവന്‍, കെ.ബി രാജാനന്ദ് എന്നിവരടങ്ങിയ സമിതിയാണ് സംസ്ഥാന കഥകളി പുരസ്കാര ജേതാക്കളെ നിര്‍ണയിച്ചത്. 2019-2020 വർഷങ്ങളിലെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാര ജേതാക്കളെ നിര്‍ണയിച്ചത് സാംസ്കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി അജിത് കെ.ജോസഫ്, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി. കെ. നാരായണന്‍, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ഡോ. ടി.എന്‍ വാസുദേവന്‍, ചന്ദ്രന്‍ പെരിങ്ങോട് എന്നിവരടങ്ങിയ സമിതിയാണ്. അജിത് കെ.ജോസഫ്, ഡോ. ടി.കെ നാരായണന്‍ എന്നിവരും കലാമണ്ഡലം ഹൈമവതി, കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം ചന്ദ്രിക തുടങ്ങിയവര്‍ കേരളീയ നൃത്ത-നാട്യ പുരസ്കാര ജേതാക്കളെയും നിർണയിച്ചു.