ചലച്ചിത്ര അക്കാദമി ഭാരവാഹികളുടെയോ ബന്ധുക്കളുടെയോ ചിത്രങ്ങള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി. സമാന്തര സിനിമ സംഘടനയായ മൂവ്മെന്‍റ് ഫോര്‍ ഇന്‍ഡിപെന്‍റന്‍റ് സിനിമ(മൈക്ക്)യാണ് പരാതി നല്‍കിയത്. അക്കാദമി ചെയര്‍മാന്‍ കമലിന്‍റെയും മകന്‍ ജെനൂസ് മുഹമ്മദിന്‍റെയും ചിത്രങ്ങള്‍ പുരസ്കാര നിര്‍ണയ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മുഖ്യമന്ത്രിക്ക് പരാതി
കഴിഞ്ഞ വർഷം കമല്‍ സംവിധാനം ചെയ്ത ആമിക്കും വൈസ് ചെയര്‍പേഴ്സൺ ബീനാപോളിന്‍റെ ഭർത്താവ് വേണു സംവിധാനം ചെയ്ത കാർബൺ എന്ന ചിത്രത്തിനും പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. ഇത് സ്വജനപക്ഷപാതത്തിന് തെളിവാണെന്നാണ് സ്വതന്ത്ര സിനിമാ സംഘടന പരാതിയിലൂടെ ആരോപിക്കുന്നത്
കഴിഞ്ഞ വർഷം കമല്‍ സംവിധാനം ചെയ്ത ആമിക്കും വൈസ് ചെയര്‍പേഴ്സൺ ബീനാപോളിന്‍റെ ഭർത്താവ് വേണു സംവിധാനം ചെയ്ത കാർബൺ എന്ന ചിത്രത്തിനും പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. ഇത് സ്വജനപക്ഷപാതത്തിന് തെളിവാണെന്നാണ് സ്വതന്ത്ര സിനിമാ സംഘടന പരാതിയിലൂടെ ആരോപിക്കുന്നത്. ഈ വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള നടപടികള്‍ പുരോഗമിക്കവേ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നിയമം പരിഷ്കരിക്കണമെന്ന് മൈക്ക് ആവശ്യപ്പെടുന്നത്. കമല്‍ സംവിധാനം ചെയ്ത പ്രണയ മീനുകളുടെ കടല്‍, മകന്‍ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത നയന്‍ എന്നീ സിനിമകൾ ഉള്‍പ്പെടുത്തരുതെന്നും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ജൂറി നിയമനത്തിൽ പക്ഷപാതം പാടില്ലെന്നും സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു. ചലച്ചിത്ര അക്കാദമി ഭാരവാഹികളുടെ ചിത്രങ്ങള്‍ വ്യക്തിഗത അവാര്‍ഡുകള്‍ക്ക് അര്‍ഹമല്ലെന്നതാണ് നിലവിലെ നിയമാവലി. 2019 ലെ ഐഎഫ്എഫ്കെ കാലത്താണ് സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൂവ്മെന്‍റ് ഫോര്‍ ഇന്‍ഡിപെന്‍റന്‍റ് സിനിമ രൂപീകരിച്ചത്.