ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം എസ്.എസ്. രാജമൗലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ആര്‍ആര്‍ആര്‍. ആലിയ ഭട്ട്, രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്‌ഗൺ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏകദേശം 400 കോടി രൂപ ബജറ്റിൽ തയ്യാറാക്കുന്ന ആർആർആർ 2021 ജനുവരി എട്ടിന് റിലീസിനെത്തും.
രാജമൗലിയുടെ 'ആർആർആർ' അടുത്ത വർഷം ആദ്യമെത്തും - ajay devgn
ആലിയ ഒരു തെന്നിന്ത്യൻ ചിത്രത്തിൽ ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും രാജമൗലിയുടെ പുതിയ ചിത്രം 'ആര്‍ആര്‍ആറി'നുണ്ട്.
ആലിയ ഒരു തെന്നിന്ത്യൻ ചിത്രത്തിൽ ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും രാജമൗലിയുടെ പുതിയ ചിത്രത്തിനുണ്ട്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്‌ജര്‍ ജോണ്‍സ്, സമുദ്രക്കനി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഡിവിവി എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഡിവിവി ധനയ്യ നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് വി. വിജയേന്ദ്ര പ്രസാദാണ്. സ്വാതന്ത്യ സമര സേനാനികളുടെ കഥപറയുന്ന ആർആർആറിൽ സഹോദരന്മാരായാണ് ജൂനിയര്‍ എന്‍ടിആറും രാംചരണും എത്തുന്നതെന്നും സൂചനകളുണ്ട്. വിദേശചിത്രം 'മോട്ടോര്‍ സൈക്കിള്‍ ഡയറീസി'ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.