നാളേറെയായുള്ള കാത്തിരിപ്പിനൊടുവില്‍ ഗ്രാന്‍ഡ് റിലീസിന് തയ്യാറെടുക്കുകയാണ് ബോളിവുഡ് ബിഗ് ബഡ്‌ജറ്റ് ചിത്രം 'ബ്രഹ്‌മാസ്‌ത്ര'. രണ്ട് ദിവസം മുമ്പാണ് ചിത്രത്തിന്‍റെ മോഷന്‍ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പ്രശസ്‌ത സംവിധായകന്‍ എസ്.എസ്.രാജമൗലി 'ബ്രഹ്‌മാസ്‌ത്ര'യുടെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം ഏറ്റെടുത്തതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ വിതരണാവകാശമാണ് രാജമൗലി ഏറ്റെടുത്തത്.
Ranbir Kapoor Alia Bhatt Brahmastra : നാളേറെയായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് 'ബ്രഹ്‌മാസ്‌ത്ര'. യഥാര്‍ഥ ജീവിതത്തില്‍ ഒന്നിക്കാനൊരുങ്ങുന്ന താര ജോഡികളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ബ്രഹ്‌മാസ്‌ത്ര'. ആദ്യ പാര്‍ട്ടിന്‍റെ മോഷന്‍ പോസ്‌ര്‍ ഇരുവരും ചേര്‍ന്നാണ് പുറത്തുവിട്ടത്. കത്തി ജ്വലിക്കുന്ന ത്രിശൂലവുമായി നില്‍ക്കുന്ന രണ്‍ബീറിനെയാണ് മോഷന്‍ പോസ്‌റ്ററില്‍ കാണാനാവുക. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Brahmastra release : സൂപ്പര്‍ ഹീറോ ചിത്രമായി ഒരുങ്ങുന്ന ബ്രഹ്‌മാസ്‌ത്ര മൂന്ന് ഭാഗമായാണ് റിലീസ് ചെയ്യുക. 2022 സെപ്‌റ്റംബര്‍ 9നാണ് ബ്രഹ്‌മാസ്‌ത്രയിലെ ഒന്നാം ഭാഗം റിലീസിനെത്തുന്നത്. പ്രധാനമായും ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പലകുറി നീണ്ടു പോവുകയായിരുന്നു.
SS Rajamouli about Brahmastra: തന്‍റെ മനസിനോട് ചേര്‍ന്ന് കിടക്കുന്ന ചലച്ചിത്ര നിര്‍മാണ യാത്രയാണ് ബ്രഹ്‌മാസ്‌ത്രയെന്നാണ് സംവിധായകന്‍ രാജമൗലി പറയുന്നത്. 'ബ്രഹ്‌മാസ്‌ത്രം എന്ന ആശയം സവിശേഷമാണ്. അത് അതിന്‍റെ കഥയിലും അവതരണത്തിലും പ്രതിഫലിക്കുന്നു. പല തരത്തില്‍, അത് എന്നെ 'ബാഹുബലി'യെ ഓര്‍മിപ്പിക്കുന്നു. സ്‌നേഹത്തിന്‍റെയും അഭിനിവേശത്തിന്‍റെയും അധ്വാനമാണ് സിനിമ. 'ബാഹുബലി'ക്ക് വേണ്ടി ഞാന്‍ ചെയ്‌തത് പോലെ, 'ബ്രഹ്‌മാസ്‌ത്ര' നിര്‍മിക്കാന്‍ അയാന്‍ സമയം ചെലവഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.