കേരളം

kerala

ETV Bharat / sitara

വേറിട്ട വേഷത്തില്‍ വിനീത്‌ ശ്രീനിവാസന്‍ ; 'ലൂയിസ്' തുടങ്ങി - Sreenivasan upcoming movie Louis

Louis shooting starts : ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് 'ലൂയിസ്‌'

Louis shooting starts  വേറിട്ട വേഷവുമായി വിനീത്‌ ശ്രീനിവാസന്‍  'ലൂയിസി'ന്‍റെ ചിത്രീകരണം ആരംഭിച്ചു  Sreenivasan upcoming movie Louis  Louis cast and crew
വേറിട്ട വേഷവുമായി വിനീത്‌ ശ്രീനിവാസന്‍...

By

Published : Mar 9, 2022, 7:47 PM IST

Louis shooting starts : തികച്ചും വേറിട്ട വേഷവുമായി ശ്രീനിവാസന്‍ എത്തുന്നു. നടന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'ലൂയിസ്‌'. സിനിമയുടെ സ്വിച്ചോണ്‍ കര്‍മം നടത്തി ചിത്രീകരണം ആരംഭിച്ചു.

Sreenivasan upcoming movie Louis: നവാഗതനായ ഷാബു ഉസ്‌മാന്‍ കോന്നിയാണ് 'ലൂയിസി'ന് വേണ്ടി കഥയും സംവിധാനവും നിര്‍വഹിക്കുന്നത്‌. മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടുപഴകിയ കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമായൊരു വേഷവുമായാണ് 'ലൂയിസി'ല്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്നത്‌. പ്രേക്ഷകര്‍ക്ക്‌ പുത്തന്‍ അനുഭവമായിരിക്കും ചിത്രം നല്‍കുകയെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്‌.

Louis cast and crew: മനോജ്‌.കെ.ജയന്‍, സായ്‌കുമാര്‍, ജോയ്‌ മാത്യു, ലെന, ഡോ.റോണി, സന്തോഷ്‌ കീഴാറ്റൂര്‍, അജിത്ത്‌ കൂത്താട്ടുകുളം, അല്‍സാബിദ്‌, രോഹിത്‌, ആദിനാട്‌ ശശി, സ്‌മിനു സിജോ, മീനാക്ഷി, നിയ വര്‍ഗീസ്‌, ആസ്‌റ്റിന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കും. കോട്ടുപള്ളില്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ടി.ടി എബ്രഹാം കോട്ടുപള്ളിയാണ് നിര്‍മാണം. മനു ഗോപാലാണ് തിരക്കഥയും സംഭാഷണവും.

Also Read: പൂജയും കിയാര അദ്വാനിയും പുറത്ത്‌ ; ദളപതി 66ല്‍ വിജയുടെ നായികയെ തീരുമാനിച്ചു

ആനന്ദ്‌ കൃഷ്‌ണ ആണ് ഛായാഗ്രഹണം. ജാസി ഗിഫ്‌റ്റ്‌ സംഗീതവും നിര്‍വഹിക്കുന്നു. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക്‌ ജാസി ഗിഫ്‌റ്റ്‌, നിത്യ മാമ്മന്‍, ശ്രേയ എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം. മേക്കപ്പ്‌ പട്ടണം ഷായും, വസ്‌ത്രാലങ്കാരം രവി കുമാരപുരവും ആര്‍ട്ട്‌ സജി മുണ്ടയാടും നിര്‍വഹിക്കും. ജയ്‌ ആണ് കൊറിയോഗ്രാഫി. വാഗമണ്‍, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലായാണ് ചിത്രീകരണം.

ABOUT THE AUTHOR

...view details