ലീഡ് റോളില്‍ ശ്രീനാഥ് ഭാസിയും സുധി കോപ്പയും, ചിത്രം 'ദുനിയാവിന്‍റെ ഒരറ്റത്ത്' - ലീഡ് റോളില്‍ ശ്രീനാഥ് ഭാസിയും സുധി കോപ്പയും
ഒരു മെക്സിക്കന്‍ അപാരത, ഗാംബ്ലര്‍ എന്നിവയായിരുന്നു നേരത്തെ ടോം ഇമ്മട്ടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍
ശ്രീനാഥ് ഭാസിയും സുധി കോപ്പയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ സിനിമ വരുന്നു. അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രം മുഹമ്മദ് മുസ്തഫയുടെ കപ്പേളയായിരുന്നു. ദുനിയാവിന്‍റെ ഒരറ്റത്ത് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടോം ഇമ്മട്ടിയാണ്. ഒരു മെക്സിക്കന്‍ അപാരത, ഗാംബ്ലര്‍ എന്നിവയായിരുന്നു നേരത്തെ ടോം ഇമ്മട്ടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം നടന്‍ ടൊവിനോ തോമസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടോം ഇമ്മട്ടി നടത്തിയത്. ചിത്രത്തിന്‍റെ കഥാപശ്ചാത്തലം എന്താണെന്നത് വ്യക്തമല്ല. സഫീര്‍ റുമാനെ, പ്രശാന്ത് മുരളി എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം. ലിന്‍റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സ്നേഹ നായര്‍, ജാബിര്‍ ഒറ്റപ്പുരയ്ക്കല്‍ എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്സ്.