ഹാസ്യ സാമ്രാട്ടിന്‍റെ പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് അച്ഛനോടുള്ള സ്‌നേഹം പങ്കുവയ്ക്കുകയാണ് മകള്‍ ശ്രീലക്ഷ്‌മി ശ്രീകുമാർ. ജഗതി ശ്രീകുമാറിന്‍റെ 69-ാം ജന്മദിനമായ ഇന്ന് അച്ഛന്‍റെ സിനിമയിലെ ഒരു ചിത്രം പങ്കുവച്ചാണ് ശ്രീലക്ഷ്‌മി ഇൻസ്റ്റഗ്രാമിൽ ആശംസ കുറിച്ചിരിക്കുന്നത്. "ഈ ചിത്രവും ഇതിലെ മുഖഭാവവും എപ്പോഴും അദ്ദേഹത്തെ രാജാവാക്കി വാഴ്‌ത്തുന്നു. പപ്പ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് പപ്പയ്ക്ക് അറിയാമെന്ന് പ്രതീക്ഷിക്കുന്നു. ഹാപ്പി ബർത്ത്ഡേ പപ്പ" ശ്രീലക്ഷ്മി കുറിച്ചു.
ഈ ചിത്രവും ഇതിലെ മുഖഭാവവും; കോമഡിയുടെ രാജാവാണ് പപ്പയെന്ന് ശ്രീലക്ഷ്‌മി - Sreelakshmi Sreekumar wishes her father on his birthday
പപ്പ തനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് പപ്പയ്ക്ക് അറിയാമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ശ്രീലക്ഷ്‌മി ശ്രീകുമാർ കുറിച്ചത്

ശ്രീലക്ഷ്മി ശ്രീകുമാർ
ഈയിടെയാണ് സിനമാ താരവും ടെലിവിഷൻ അവതാരകയുമായ ശ്രീലക്ഷ്‌മിയുടെ വിവാഹം കഴിഞ്ഞത്. മലയാളികളുടെ അമ്പിളിച്ചേട്ടന്‍റെ എല്ലാ പിറന്നാളിനും മകൾ തന്‍റെ സ്‌നേഹമറിയിച്ചു കൊണ്ട് ആശംസകള്‍ അറിയിക്കാറുണ്ട്. എട്ട് വർഷത്തിന് മുമ്പുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ഏറെ നാൾ ജഗതി ചികിത്സയിലായിരുന്നു. ഇതുവരെയും പൂർണമായി ആരോഗ്യം വീണ്ടെടുക്കാത്തതിനാൽ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം.