കേരളം

kerala

ETV Bharat / sitara

ഹൈദരാബാദ് പൊലീസ് നടപ്പാക്കിയത് ഉചിതമായ വിധി-ശ്രീകുമാരന്‍ തമ്പി - Hyderabad rape case encounter

സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ കൂടിവരുന്ന ഈ കാലത്ത് ഇത് തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധിയെന്ന് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിച്ചു

Sreekumaran Thampi facebook post about Hyderabad rape case encounter  ഹൈദരാബാദ് പൊലീസ് നടപ്പാക്കിയത് ഉചിതമായ വിധി-ശ്രീകുമാരന്‍ തമ്പി  ശ്രീകുമാരന്‍ തമ്പി  ഹൈദരാബാദ് പൊലീസ് നടപ്പാക്കിയത് ഉചിതമായ വിധി  ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി  Sreekumaran Thampi facebook post  Hyderabad rape case encounter  Hyderabad rape case
ഹൈദരാബാദ് പൊലീസ് നടപ്പാക്കിയത് ഉചിതമായ വിധി-ശ്രീകുമാരന്‍ തമ്പി

By

Published : Dec 6, 2019, 5:55 PM IST

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഗാനരചയിതാവും സംഗീതസംവിധായകനുമായ ശ്രീകുമാരന്‍ തമ്പി . പൊലീസിന്‍റെ നടപടിയെ അഭിനന്ദിച്ച അദ്ദേഹം സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ കൂടിവരുന്ന ഈ കാലത്ത് ഇത് തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധിയെന്നും പറയുന്നു. തന്‍റെ ഫേസ്ബുക്ക് പേജിലാണ് ശ്രീകുമാരന്‍ തമ്പി സംഭവത്തില്‍ നിലപാട് വ്യക്തമാക്കിയത്.

'ഹൈദരാബാദിൽ യുവ ലേഡീ ഡോക്ടറെ ബലാത്സംഗം ചെയ്തതിന് ശേഷം ആ ശരീരം അഗ്നിക്കിരയാക്കിയ നരാധമന്മാരെ വെടി വെച്ച് കൊന്ന പൊലീസ് സംഘത്തെ അഭിനന്ദിക്കുന്നു. മനപ്പൂർവം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം തികച്ചും ഉചിതമായി. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ കൂടിവരുന്ന ഈ കാലത്ത് ഇത് തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധി. ജയിലിൽ സുഖവാസവും കള്ളന്മാരായ വക്കീലന്മാരുടെ സഹായവും നേടി ചുളുവിൽ രക്ഷപ്പെടുന്ന ഗോവിന്ദച്ചാമിമാരും നിർഭയ കേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാൻ പാടില്ല' ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിച്ചു. നിരവധിപേരാണ് അദ്ദേഹത്തിന്‍റെ കുറിപ്പിനെ അനുകൂലിച്ച് രംഗത്തെത്തിയത്.

ABOUT THE AUTHOR

...view details